റഡാർ സിഗ്നലിൽനിന്ന് മഴ വിവരങ്ങൾ ; കുസാറ്റിന് പേറ്റന്റ്

കളമശേരി
അന്തരീക്ഷ റഡാർ സിഗ്നലുകളിൽനിന്നുള്ള മഴയുടെ വിവരങ്ങൾ കൃത്യമായി വേർതിരിച്ചെടുക്കാൻ മെഷീൻ ലേണിങ്ങിനെ അടിസ്ഥാനമാക്കി വികസിപ്പിച്ച നൂതന സാങ്കേതികവിദ്യക്ക് കുസാറ്റ് പേറ്റന്റ് നേടി. സാധാരണയായി റഡാർ ഡാറ്റയിൽ വായുവിൽനിന്നും മഴത്തുള്ളികളിൽനിന്നുമുള്ള പ്രതിധ്വനികൾ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നതിനാൽ അന്തരീക്ഷ വിവരങ്ങൾ തിരിച്ചറിയുന്നത് ബുദ്ധിമുട്ടാണ്. ഈ പ്രശ്നം പരിഹരിക്കാൻ ഗവേഷകർ വികസിപ്പിച്ച ഹൈബ്രിഡ് അഡാപ്റ്റീവ് ബൈ-ഗൗസിയൻ ഫിറ്റിങ് ആൽഗോരിതത്തിനാണ് പേറ്റന്റ് ലഭിച്ചത്. ഇതിലൂടെ വായുവിൽനിന്നും മഴയിൽനിന്നുമുള്ള സിഗ്നലുകൾ വ്യക്തമായി വേർതിരിക്കാനാകും. ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് പ്രൊഫസർ ആർ ധന്യ, കുസാറ്റ് സ്കൂൾ ഓഫ് എൻജിനിയറിങ് പ്രൊഫസർ അഞ്ജു പ്രദീപ്, കുസാറ്റ് റഡാർ റിസർച്ച് സെന്റർ ഡയറക്ടർ ഡോ. എസ് അഭിലാഷ്, കുസാറ്റ് റഡാർ സെന്റർ റിസർച്ച് സ്കോളർ അഭിരാം നിർമൽ എന്നിവരുടെ സംയുക്ത ഗവേഷണ ഫലത്തിനാണ് പേറ്റന്റ് ലഭിച്ചത്.









0 comments