പാറക്കടവിൽ എല്ലാം പാഴാക്കി യുഡിഎഫ്

പാതിവഴിയിൽ നിർമാണം മുടങ്ങിയ പാറക്കടവ് പഞ്ചായത്ത് ശ്മശാനം
എം പി നിത്യൻ
Published on Oct 09, 2025, 02:31 AM | 1 min read
ആലുവ
യുഡിഎഫ് ഭരണസമിതി അംഗങ്ങളുടെ തമ്മിലടിമൂലം മുടങ്ങിപ്പോയത് പാറക്കടവ് പഞ്ചായത്തിലെ വികസനമാണ്. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കൊന്നും പരിഹാരമായില്ലെന്ന് നാട്ടുകാർ സാക്ഷിപ്പെടുത്തുന്നു. മുൻ എൽഡിഎഫ് ഭരണസമിതി നടപ്പാക്കിയ ജനകീയ ഹോട്ടൽ, പൊതുവിദ്യാലയങ്ങൾക്കായുള്ള വികസനപദ്ധതികൾ എല്ലാം തുടർച്ചയില്ലാതെ അവസാനിച്ചു.
2017ലെ എൽഡിഎഫ് ഭരണസമിതി പൊതുശ്മശാനം നിർമിക്കാൻ തയ്യാറാക്കിയ പദ്ധതിക്ക് പിന്നീടുണ്ടായതുമാത്രം പരിശോധിച്ചാൽ മതി യുഡിഎഫ് ഭരണത്തിന്റെ അനാസ്ഥ അറിയാൻ. എൽഡിഎഫ് ഒരുകോടി രൂപ അനുവദിച്ച പദ്ധതിയായിരുന്നു. അതിൽ 22 ലക്ഷംമാത്രമാണ് യുഡിഎഫിന് ചെലവഴിക്കാനായത്. 78 ലക്ഷം രൂപ നഷ്ടമായി. പദ്ധതിക്കായി 13 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടിൽനിന്ന് എടുക്കേണ്ടിവന്നു. എന്നിട്ടും ശ്മശാനനിർമാണം ഇപ്പോഴും പാതിവഴിയിൽത്തന്നെ.
*പട്ടികജാതി വിഭാഗത്തിനായി 2019ൽ 22 ലക്ഷം രൂപ വകയിരുത്തിയ അയ്യൻകാളി മെമ്മോറിയൽ തൊഴിൽപരിശീലന കേന്ദ്രം പൂർത്തിയാക്കിയില്ല
* പട്ടികജാതി സ്കോളർഷിപ് അർഹരായ ഗുണഭോക്താക്കൾക്ക് കൊടുക്കാതെ നഷ്ടമാക്കി
* കഴിഞ്ഞ രണ്ട് സാമ്പത്തികവർഷവും സർക്കാർ അനുവദിച്ച പദ്ധതിത്തുകയുടെ 85 ശതമാനവും നഷ്ടമാക്കി
* മാലിന്യസംസ്‌കരണത്തിനായി എംസിഎഫ് നടപ്പാക്കിയില്ല
* ജൽജീവൻ പദ്ധതിക്കായി പൊളിച്ച ഗ്രാമീണ റോഡുകൾ തകർന്നുതന്നെ
* ലൈഫ് മിഷൻ വീടുകൾ അനുവദിച്ചില്ല
* കുറുമശേരി സബ് സെന്റർ നിർമാണത്തിന് സർക്കാർ 55 ലക്ഷം നൽകിയിട്ടും നടപ്പാക്കാനായില്ല
* കമ്യൂണിറ്റി ഇറിഗേഷനുകളുടെ അറ്റകുറ്റപ്പണി മുടങ്ങി
* വെള്ളക്കെട്ട്, കുടിവെള്ള പ്രശ്‌നങ്ങൾക്കും പരിഹാരമായില്ല
* ആശാവർക്കർമാർക്ക് യൂണിഫോം വാങ്ങി നൽകിയില്ല









0 comments