വികസനമുരടിപ്പ്
പാറക്കടവിൽ എൽഡിഎഫ് പ്രതിഷേധറാലി നടത്തി

പാറക്കടവ് പഞ്ചായത്തിന്റെ വികസനമുരടിപ്പിനെതിരെ എൽഡിഎഫ് നടത്തിയ പ്രതിഷേധറാലി സിപിഐ എം അങ്കമാലി ഏരിയ സെക്രട്ടറി കെ പി റെജീഷ് ഉദ്ഘാടനം ചെയ്യുന്നു
നെടുമ്പാശേരി
പാറക്കടവ് പഞ്ചായത്തിന്റെ വികസനമുരടിപ്പിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധറാലി സിപിഐ എം അങ്കമാലി ഏരിയ സെക്രട്ടറി കെ പി റെജീഷ് ഉദ്ഘാടനംചെയ്തു. എൽഡിഎഫ് പാറക്കടവ് പഞ്ചായത്ത് കൺവീനർ ടി ഡി വിശ്വനാഥൻ അധ്യക്ഷനായി.
സിപിഐ എം ലോക്കൽ സെക്രട്ടറി ജിബിൻ വർഗീസ്, കെ ആർ വിൻസെന്റ് എന്നിവർ സംസാരിച്ചു. സമാപനസമ്മേളനം എൽഡിഎഫ് അങ്കമാലി മണ്ഡലം കൺവീനർ കെ കെ ഷിബു ഉദ്ഘാടനം ചെയ്തു. പി പി സണ്ണി അധ്യക്ഷനായി. സി എൻ മോഹനൻ, ജിഷ ശ്യാം, റീന രാജൻ, എം കെ പ്രകാശൻ, സനൽ മൂലംകുടി എന്നിവർ സംസാരിച്ചു. കുറുമശേരി ആലപ്പടിയിൽനിന്ന് ആരംഭിച്ച റാലി പാറക്കടവ് ജങ്ഷനിൽ സമാപിച്ചു.









0 comments