വിദ്യാർഥിനിയുടെ മരണം: നീതിപൂർവമായ അന്വേഷണം ഉറപ്പാക്കും– പി സതീദേവി

കോതമംഗലത്ത് ആത്മഹത്യചെയ്ത വിദ്യാർഥിനിയുടെ വീട് വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി സന്ദർശിക്കുന്നു
കോതമംഗലം
ടിടിസി വിദ്യാർഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ നീതിപൂർവവും കുറ്റമറ്റതുമായ അന്വേഷണം ഉറപ്പുവരുത്തുമെന്ന് വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി. വിദ്യാർഥിനിയുടെ വീട് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അധ്യക്ഷ. വീട്ടിലെത്തിയ പി സതീദേവി, അമ്മയോടും സഹോദരനോടും സംസാരിച്ചു. ആന്റണി ജോൺ എംഎൽഎ, ജില്ലാപഞ്ചായത്ത് അംഗം റഷീദ സലിം എന്നിവരും അധ്യക്ഷയോടൊപ്പം ഉണ്ടായിരുന്നു.









0 comments