പിണവൂർകുടിയിൽ കളറായി ഓണാഘോഷം

കോതമംഗലം
ജില്ലാ ഭരണവൃന്ദവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും പിണവൂര്‍കുടി കബനി ട്രൈബല്‍ പബ്ലിക് ലൈബ്രറിയും സംയുക്തമായി ‘ലാവണ്യം 2025' ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കലക്ടര്‍ ജി പ്രിയങ്ക മുഖ്യാതിഥിയായി. മത്സരങ്ങളുടെ സമ്മാനദാനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി വി ശ്രീനിജിന്‍ എംഎല്‍എ നിര്‍വഹിച്ചു.
കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്‍ അധ്യക്ഷയായി. കോതമംഗലം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മനോജ് നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഗോപി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ലിജോ ജോസഫ്, മിനി മനോഹരന്‍, ബിനേഷ് നാരായണന്‍, ടി കെ ഷെബീബ്, എസ് ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
മൂവാറ്റുപുഴ
വടക്കൻ മാറാടി പൗരസമിതിയുടെ ഓണാഘോഷം സൗഹൃദോത്സവ് തുടങ്ങി. ഞായർ രാവിലെ 10ന് വനിതകളുടെയും പുരുഷന്മാരുടെയും സൗഹൃദ വടംവലി മത്സരം. രാത്രി ഏഴിന് മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്‌സിന്റെ ഗാനമേള.
പായിപ്ര എ എം ഇബ്രാഹിം സാഹിബ് മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ ഓണാഘോഷത്തിന്റെ സാംസ്‌കാരിക സമ്മേളനം കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ലേഖ കാക്കനാട് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം ജി ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി.
കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ ആഘോഷത്തിൽ കായിക മത്സരങ്ങൾ, വടംവലി എന്നിവ അരങ്ങേറി. സാംസ്‌കാരികഘോഷയാത്രയിൽ മഹാബലി, പുലികളി, വിവിധ വേഷങ്ങൾ ധരിച്ച കുട്ടികൾ എന്നിവർ അണിനിരന്നു. കുട്ടികളുടെ കലാപരിപാടികളുമുണ്ടായി.
സാംസ്കാരിക സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം സിബിൾ സാബു ഉദ്ഘാടനം ചെയ്തു
ലൈബ്രറി വനിതാവേദി സെക്രട്ടറി ദിവ്യ സബിൻ അധ്യക്ഷയായി. കവി ജയകുമാർ ചെങ്ങമനാട് മുഖ്യപ്രഭാഷണം നടത്തി. ഗാനമേള അരങ്ങേറി. മികച്ച പ്രതിഭകളെ അനുമോദിച്ചു.
കാർഷിക മേഖലയായ മൂവാറ്റുപുഴയിൽ നാടാകെ ഓണം ആഘോഷിച്ചു. വിദ്യാലയങ്ങൾ, വായനശാലകൾ, ക്ലബ്ബുകൾ, വിവിധ സംഘടനകൾ, ജോലിസ്ഥാപനങ്ങൾ, സൗഹൃദകൂട്ടായ്മ, പൗരസമിതി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകളിലുൾപ്പെടെ ഓണാഘോഷം സമൃദ്ധമായി. കലാ-കായിക- സാഹിത്യ മത്സരങ്ങൾ, കൗതുക മത്സരങ്ങൾ, കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം, ഓണപ്പൂക്കളം, ഓണസദ്യ തുടങ്ങിയവ സംഘടിപ്പിച്ചു.മൂവാറ്റുപുഴ പാെലീസ് സ്റ്റേഷനിലെ ആഘോഷം റൂറൽ എസ്‌പി എം ഹേമലത ഉദ്ഘാടനം ചെയ്തു.
മൂവാറ്റുപുഴ കോടതിസമുച്ചയത്തിൽ ഓണാഘോഷം നടന്നു. അഭിഭാഷകരുടെ ഓണാഘോഷ സമാപന സമ്മേളനം അഡീഷണൽ ജില്ലാ ജഡ്‌ജി കെ എൻ ഹരികുമാർ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് ജോസ് വർഗീസ് അധ്യക്ഷനായി.
കോടതിമുറ്റത്ത് വനിതാ അഭിഭാഷകർ മെഗാ തിരുവാതിര അവതരിപ്പിച്ചു.
കോതമംഗലം
കോതമംഗലം പിഡബ്ല്യുഡി സബ് ഡിവിഷൻ ഓഫീസിൽ നടന്ന ഓണാഘോഷം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജി ദേവപ്രസാദ് സംസാരിച്ചു.
കൂത്താട്ടുകുളം
തിരുമാറാടി എൻഎസ്എസ് കരയോഗത്തിൽ ഓണാഘോഷം പ്രസിഡന്റ് കെ എൻ രാമൻനായർ ഉദ്ഘാടനം ചെയതു. സെക്രട്ടറി എം കെ ശശികുമാർ അധ്യക്ഷനായി.
ഇലഞ്ഞി പഞ്ചായത്ത് ഓണാഘോഷം പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ ഉദ്ഘാടനം ചെയ്തു. ഷേർലി ജോയി അധ്യക്ഷയായി. മികച്ച യുവകർഷകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ മോനു വർഗീസ് മാമ്മനെ ആദരിച്ചു.
ഇലഞ്ഞി ടൗൺ വൈസ്‌മെൻ ഇന്റർനാഷണൽ ക്ലബ്ബിന്റെ ഓണാഘോഷം ഡിസ്ട്രിക്ട് ഗവർണർ തമ്പി നെച്ചിയിൽ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജോളി പീറ്റർ അധ്യക്ഷനായി.
കവളങ്ങാട്
കോഴിപ്പിള്ളി കുടമുണ്ട കവല യുവജനവേദിയുടെ ഓണാഘോഷം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻനായർ അധ്യക്ഷനായി. ചെളിക്കണ്ടത്തിലെ ഓട്ടമത്സരവും ഫുട്ബോൾ മത്സരവും ഉൾപ്പെടെ വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു.









0 comments