പട്ടികജാതി വനിതാ സംരംഭകകേന്ദ്രം ഉദ്ഘാടനം ഇന്ന്

നെടുമ്പാശേരി
പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ശ്രീമൂലനഗരം മർമാണി ജങ്‌ഷനിൽ നിർമിച്ച പട്ടികജാതി വനിതാ സംരംഭക ഉൽപ്പാദന വിതരണകേന്ദ്രം ചൊവ്വ പകൽ 11.30ന് മന്ത്രി ഒ ആർ കേളു ഉദ്ഘാടനംചെയ്യും.
ബ്ലോക്ക് പഞ്ചായത്തിന്റെ സ്ഥലത്ത് 91.65 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. ഇരുനിലകളിലായി 3000 ചതുരശ്രയടിയിൽ നിർമിച്ച കെട്ടിടത്തിൽ ചെറുകിട സൂക്ഷ്‌മ സംരംഭങ്ങൾ ആരംഭിക്കുന്നവർക്ക് മികച്ച സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 50 വനിതാസംരംഭങ്ങൾ ആരംഭിച്ചതിൽ പട്ടികജാതി വിഭാഗത്തിൽ ആറു ഗ്രൂപ്പ് സംരംഭങ്ങൾ മാത്രമാണുള്ളത്. സംരംഭകർക്കുള്ള കെട്ടിടം സാധ്യമായതോടെ ഈ വിഭാഗത്തിൽ കൂടുതൽ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രദീഷ് പറഞ്ഞു.








0 comments