പട്ടികജാതി വനിതാ സംരംഭക ഉൽപ്പാദന വിതരണ കേന്ദ്രം തുറന്നു

കാലടി
പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് സംരംഭങ്ങൾ ആരംഭിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും കേരളത്തിൽ ലഭ്യമാണെന്നും പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻവഴി കുറഞ്ഞനിരക്കിൽ വായ്പകൾ അനുവദിക്കുന്നുണ്ടെന്നും മന്ത്രി ഒ ആർ കേളു പറഞ്ഞു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ശ്രീമൂലനഗരത്ത് നിർമിച്ച പട്ടികജാതി വനിതാ സംരംഭക ഉൽപ്പാദന വിതരണ കെട്ടിടം മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. ഒരുകോടി 25 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രദീഷ് അധ്യക്ഷനായി. അൻവർ സാദത്ത് എംഎൽഎ മുഖ്യാതിഥിയായി. ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് വി എം ഷംസുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് താരാ സജീവ്, ജില്ലാ പഞ്ചായത്ത് അംഗം എം ജെ ജോമി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഷെബീർ അലി, സി എം വർഗീസ്, എൻ സി ഉഷാകുമാരി, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ എം ജെ വിമൽ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച സംരംഭകകേന്ദ്രത്തിന് അയ്യൻകാളി മന്ദിരം എന്ന് നാമകരണം ചെയ്യുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രദീഷ് അറിയിച്ചു.








0 comments