ദേശീയപാത പാലം നിർമാണം: ഇരുമ്പുകാലുകൾ വീണ് വീട് തകർന്നു

വരാപ്പുഴ
ദേശീയപാത 66 പാലം നിർമാണത്തിനിടെ സ്പാൻ ഷട്ടറിന്റെ കുത്തുകാലുകൾ വീടിനു മുകളിലേക്ക് തകർന്നുവീണു. ഞായർ പകൽ 11നാണ് സംഭവം. വരാപ്പുഴ മണ്ണംതുരുത്ത് ഫെറി റോഡിൽ മാമ്പിള്ളി ഫ്രാൻസിസിന്റെ വീടിന്റെ മുൻഭാഗം തകർന്നു. ഷട്ടറിന് താങ്ങായി നിർത്തുന്ന കുത്തുകാലുകൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയാണ് താഴേക്ക് വലിച്ചിടുന്നത്. വളരെ ഭാരമുള്ള ഇവ ഉയരത്തിൽനിന്ന് താഴേക്ക് വീഴുമ്പോൾ വലിയ ശബ്ദമാണ് ഉണ്ടാകുന്നത്. ഇത് രാത്രികാലങ്ങളിൽ പരിസരവാസികൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ക്രെയിൻ ഉപയോഗിച്ചാണ് ഇവ താഴേക്ക് ഇറക്കേണ്ടത്.
ഇതിനുപകരം അലക്ഷ്യമായി ഇത് താഴേക്ക് മറിക്കുമ്പോൾ വീടിനു മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. വീടിന്റെ കാർപോർച്ച് തകർന്നു. ഭിത്തികൾക്ക് വിള്ളലേറ്റിട്ടുണ്ട്. ദേശീയപാത, നിർമാണ കമ്പനി അധികൃതർ സ്ഥലത്തെത്തി.









0 comments