ടാറിങ് നടത്താത്തതിൽ പ്രതിഷേധം; വഴങ്ങി ദേശീയപാത അധികൃതർ

പറവൂർ
ദേശീയപാതയിൽ കുഴി നിറഞ്ഞ ചിറ്റാറ്റുകര - മുനമ്പം കവല റോഡിൽ അറ്റകുറ്റപ്പണി നടത്തി ടാറിങ് നടത്തുമെന്ന വാഗ്‌ദാനം ദേശീയപാത അധികൃതർ പാലിക്കാതിരുന്നതോടെ ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാറിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും റോഡ് ഉപരോധിക്കാൻ ഒരുങ്ങി. ബുധൻ രാവിലെ 10നാണ് സംഭവം. തുടർന്ന് ദേശീയപാത അധികൃതർ ടാറിങ് ആരംഭിച്ചു. കുണ്ടുംകുഴിയുമായി ഗതാഗതം ദുഷ്‌കരമായ മുനമ്പം കവലയിൽ തിങ്കളാഴ്ച ദേശീയപാത പ്രോജക്ട് ഡയറക്ടർ പി പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചിരുന്നു. രണ്ടുദിവസം മഴ മാറിനിന്നാൽ റോഡ് ടാർ ചെയ്യുമെന്ന് ഉറപ്പും നൽകി. മഴ മാറിയിട്ടും റോഡുപണി തുടങ്ങാതിരുന്നതോടെ ജനപ്രതിനിധികൾ പ്രതിഷേധവുമായി എത്തുകയായിരുന്നു.
റോഡ് ഉപരോധിക്കുമെന്ന് കലക്ടറെയും ദേശീയപാത പ്രോജക്ട് ഡയറക്ടറെയും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചതിനെത്തുടർന്ന് പകൽ രണ്ടോടെ മുനമ്പം കവലമുതൽ ചിറ്റാറ്റുകരവരെയുള്ള ടാറിങ് ആരംഭിച്ചു.









0 comments