ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കണം: എൻജിഒ യൂണിയൻ

കൊച്ചി
ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ഇഎആർഎഎസ് പദ്ധതിക്ക് തുടർച്ചാനുമതി നൽകുക, പദ്ധതിയിലെ മുഴുവൻ തസ്തികകളും അംഗീകരിക്കുക, ശമ്പളം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള എൻജിഒ യൂണിയൻ പ്രകടനം നടത്തി.
വകുപ്പ് ഡയറക്ടറേറ്റിനും ജില്ലാ ഓഫീസുകൾക്കും മുന്നിലാണ് എൻജിഒ യൂണിയൻ ആഭിമുഖ്യത്തിൽ പ്രകടനം നടത്തിയത്. കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ ഓഫീസിനുമുന്നിൽ നടത്തിയ പ്രകടനം യൂണിയൻ ജില്ലാ പ്രസിഡന്റ് കെ എ അൻവർ ഉദ്ഘാടനം ചെയ്തു.









0 comments