വികസനക്കുതിപ്പിൽ നെടുമ്പാശേരി

നെടുന്പാശേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ സ്മാർട്ട് അങ്കണവാടി
എം പി നിത്യൻ
Published on Oct 11, 2025, 03:44 AM | 1 min read
നെടുമ്പാശേരി
എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ചിരുന്ന പഞ്ചായത്താണ് നെടുമ്പാശേരി. ഒന്നരവർഷമായി എൽഡിഎഫ് ഭരിക്കുന്നു. കോൺഗ്രസിലെ ഗ്രൂപ്പുതർക്കവും അധികാരവടംവലിയും അഴിമതിയും കെടുകാര്യസ്ഥതയുംമൂലം മൂന്നരവർഷം ആയപ്പോഴേക്കും 14–-ാം വാർഡ് കോൺഗ്രസ് അംഗം രാജിവച്ചു. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ചു. ഇതോടെയാണ് എൽഡിഎഫിന് ഭരണം ലഭിച്ചത്. ഒന്നരവർഷത്തെ എൽഡിഎഫ് ഭരണത്തിൽ പഞ്ചായത്ത് ജനകീയമായി. പുതിയ വികസനപദ്ധതികൾക്ക് തുടക്കംകുറിച്ചു. പഞ്ചായത്തിലെ 32 അങ്കണവാടികളിൽ 20 എണ്ണം സ്മാർട്ട് അങ്കണവാടികളാക്കി.
12 അങ്കണവാടികളിൽ പദ്ധതി പൂർത്തീകരണപ്രവർത്തനങ്ങൾ നടക്കുന്നു. യുഡിഎഫ് ഭരണത്തിൽ തകർന്ന കാർഷികമേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി. പൊയ്ക്കാട്ടുശേരി ചൂണ്ടാംതുരുത്ത്, മള്ളുശേരി, മേക്കാട് മനയ്ക്കപുഞ്ച തുടങ്ങിയ പാടശേഖരങ്ങളിൽ നെൽക്കൃഷി പുനരാരംഭിച്ചു. പച്ചക്കറി, പൂക്കൃഷി എന്നിവയും നടത്തി. ജൽജീവൻ പദ്ധതിക്കുശേഷം യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് തകർന്നുകിടന്ന ഗ്രാമീണ റോഡുകൾ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ചു.
പ്രധാനനേട്ടങ്ങൾ
മാലിന്യമുക്ത പൊതുയിടങ്ങൾ പദ്ധതി നടപ്പിലാക്കി
ലൈഫ് പദ്ധതിപ്രകാരം വീടുകൾ നൽകി
ആരോഗ്യരംഗത്ത് സ്ത്രീ വെൽനസ് ക്ലിനിക് ആരംഭിച്ചു
കാരക്കാട്ടുകുന്നിൽ പഞ്ചായത്തിന്റെ ഇടപെടലിൽ ലഭിച്ച സ്ഥലത്ത് സർക്കാർ സഹായത്തോടെ ഹെൽത്ത് സെന്റർ നിർമാണം തുടങ്ങി
എയർപോർട്ട് നഗർ, ആവണംകോട് എസ്‌സി കമ്യൂണിറ്റി ഹാൾ, നെടുമ്പാശേരിയിലെ വയലാർ- ദേവരാജൻസ്മാരക ഹാൾ എന്നിവ നവീകരിച്ചു
മേക്കാട് ഒലിയക്കുളം ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ വീണ്ടെടുത്തു
വിജയഭേരി, പ്രതിഭാസംഗമങ്ങൾ സംഘടിപ്പിച്ചു
ഭിന്നശേഷി കുട്ടികൾക്ക് ശ്രവണസഹായി ഉൾപ്പെടെ ഉപകരണങ്ങൾ വിതരണംചെയ്തു
പൊയ്ക്കാട്ടുശേരി കാവികുളം ഗ്രൗണ്ട് 35 ലക്ഷവും അകപ്പറമ്പ് ഗ്രൗണ്ട് 25 ലക്ഷവും ചെലവഴിച്ചുള്ള നവീകരണം ഉടൻ ആരംഭിക്കും
30 ലക്ഷം രൂപ ചെലവഴിച്ചുള്ള കാരക്കാട്ടുചിറ നവീകരണം തുടങ്ങി
ഏഴുകോടി ചെലവുള്ള ഷോപ്പിങ് കോംപ്ലക്സിന്റെ നിർമാണപദ്ധതി തുടങ്ങി









0 comments