എൻ എ അലിയെ അനുസ്മരിച്ചു

പറവൂർ
സിപിഐ എം, എഐഎൽയു, കേരള കർഷകസംഘം നേതാവും മുൻ നഗരസഭാ അധ്യക്ഷനുമായിരുന്ന അഡ്വ. എൻ എ അലിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. രാവിലെ ഏരിയ കമ്മിറ്റി ഓഫീസായ സി എച്ച് കണാരൻ സ്മാരക മന്ദിരത്തിൽ ഏരിയ സെക്രട്ടറി ടി വി നിധിൻ പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി.
വൈകിട്ട് ചേന്ദമംഗലം കവലയിൽനിന്ന് ചുവപ്പുസേനാ പരേഡും ബഹുജനറാലിയും നടത്തി. സെൻട്രൽ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് സതീഷ് മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി ടി വി നിധിൻ, ജില്ലാ കമ്മിറ്റി അംഗം പി എസ് ഷൈല, ടി ആർ ബോസ്, ടി എസ് രാജൻ, കെ എ വിദ്യാനന്ദൻ, പി പി അജിത്‌കുമാർ, എം ആർ റീന എന്നിവർ സംസാരിച്ചു.
നീറിക്കോട് പീടികപ്പടിയിൽ അനുസ്മരണ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എം കെ ബാബു ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി ജെ ഡേവിസ് അധ്യക്ഷനായി. പി ആർ രഘു, സി കെ ഗിരി, എം എ ജയിംസ് എന്നിവർ സംസാരിച്ചു.
ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയും അഖിലേന്ത്യ വൈസ് പ്രസിഡന്റുമായിരുന്ന അഡ്വ. എൻ എ അലിയുടെ ഒന്നാംചരമവാർഷികം യൂണിയൻ പറവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ആചരിച്ചു. അഡീഷണൽ അഡ്വക്കറ്റ് ജനറൽ അശോക് എം ചെറിയാൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ. റാഫേൽ ആന്റണി അധ്യക്ഷനായി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ടി എ ഷാജി മുഖ്യപ്രഭാഷണം നടത്തി.
കേരള ബാർ കൗൺസിൽ അംഗം അഡ്വ. കെ കെ നാസർ, എഐഎൽയു ജില്ലാ പ്രസിഡന്റ് ടി പി രമേഷ്, വൈസ് പ്രസിഡന്റ് കെ കെ മുഹിനുദ്ദീൻ, സംസ്ഥാന സമിതി അംഗം കെ കെ സാജിത, ഹൈക്കോടതി യൂണിറ്റ് സെക്രട്ടറി സി എം നാസർ, പറവൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് എം എ കൃഷ്ണകുമാർ, പി ശ്രീറാം, ടി ജി അനൂബ്, ടി വി രാജു എന്നിവർ സംസാരിച്ചു.









0 comments