നഗരസഭ പാർക്ക് നവീകരണം തുടങ്ങി

അങ്കമാലി നഗരസഭ പാർക്കിന്റെ നവീകരണോദ്ഘാടനം ചെയർപേഴ്സൺ ഷിയോ പോൾ നിർവഹിക്കുന്നു
അങ്കമാലി
അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കമാലി നഗരസഭ പാർക്കിന്റെ നവീകരണം തുടങ്ങി. നഗരസഭ ചെയർപേഴ്സൺ ഷിയോ പോൾ ഉദ്ഘാടനം ചെയ്‌തു. വൈസ് ചെയർപേഴ്സൺ സിനി മനോജ് അധ്യക്ഷയായി.
ലൈബ്രറി, കഫറ്റീരിയ, കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ, ഓപ്പൺ സ്റ്റേജ്, അലങ്കാരദീപങ്ങൾ എന്നിവയൊരുക്കും. സ്ഥിരംസമിതി അധ്യക്ഷരായ പോൾ ജോവർ, ലക്സി ജോയ്, പ്രതിപക്ഷനേതാവ് ടി വൈ ഏല്യാസ്, കൗൺസിലർമാരായ മാത്യു തോമസ്, ലിസി പോളി, ബാസ്റ്റിൻ ഡി പാറയ്ക്കൽ, സാജു നെടുങ്ങാടൻ, വിൽസൺ മുണ്ടാടൻ എന്നിവർ സംസാരിച്ചു.









0 comments