സ്കൂളിൽ മിനി തിയറ്റർ നിർമിച്ചു

വാഴക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച മിനി തീയേറ്റർ കം സ്മാർട്ട് റൂം പി വി ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വാഴക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മിനി തിയറ്റർ കം സ്മാർട്ട് റൂം നിർമിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 15 ലക്ഷവും പി വി ശ്രീനിജിൻ എംഎൽഎ അനുവദിച്ച 16 ലക്ഷവും ഉപയോഗിച്ച് 800 ചതുരശ്ര അടിയിലാണ് തിയറ്റർ റൂം നിർമിച്ചത്. 40 പേർക്ക് തിയറ്ററിൽ ഇരിക്കാം.
പി വി ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അൻവർ അലി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് അജി ഹക്കീം, പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ, കെ എം സിറാജ്, എ കെ മുരളീധരൻ, വി ജി ആശ, സോണിയ സേവ്യർ, പി ബി റോണി എന്നിവർ സംസാരിച്ചു.









0 comments