രണ്ടാമത്തെ പിയര്‍ ക്യാപ് ഇന്ന് സ്ഥാപിക്കും

ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടം നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പിയര്‍ ക്യാപ് സ്ഥാപിക്കുന്നു
കൊച്ചി
ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടം നിര്‍മാണത്തിന്റെ ഭാഗമായി രണ്ടാമത്തെ പിയർ ക്യാപ് വെള്ളിയാഴ്‌ച സ്ഥാപിക്കും. വെള്ളി അർധരാത്രിയാകും 282–ാംതൂണിൽ പിയർക്യാപ് സ്ഥാപിക്കുക. കഴിഞ്ഞദിവസം 281–ാംതൂണിൽ ആദ്യത്തെ പിയർക്യാപ് വിജയകരമായി സ്ഥാപിച്ചിരുന്നു.
കളമശേരിയിലെ കാസ്റ്റിങ് യാര്‍ഡിലാണിത് നിർമിക്കുന്നത്. 284 വരെയുള്ള തൂണുകളിലാണ് ആദ്യം പിയര്‍ക്യാപ് ഘടിപ്പിക്കുന്നത്. രാത്രി ഈ ഭാഗങ്ങളില്‍ ഗതാഗതം നിയന്ത്രിച്ചാണ് ജോലികള്‍ നിര്‍വഹിക്കുന്നത്. ഇതേവരെ സെസ്, ആലിന്‍ചുവട്, വാഴക്കാല സ്റ്റേഷനുകളുടെ സമീപമായി 22 തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായി.









0 comments