കപ്പൽനിർമാണ സാങ്കേതികവിദ്യാ മികവുകേന്ദ്രം
കുസാറ്റും ഷിപ്-യാർഡും ധാരണപത്രം ഒപ്പുവച്ചു

കൊച്ചിൻ ഷിപ്‌യാർഡ് മാനേജിങ് ഡയറക്ടർ മധു എസ് നായർ കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരിക്ക് ധാരണപത്രം കൈമാറിയപ്പോൾ
കളമശേരി
കൊച്ചി സർവകലാശാലയും കൊച്ചിൻ ഷിപ്‌യാർഡും ചേർന്ന് കപ്പൽനിർമാണ സാങ്കേതികവിദ്യാ മികവുകേന്ദ്രം സ്ഥാപിക്കുന്നതിനായി ധാരണപത്രം ഒപ്പുവച്ചു. കൊച്ചിൻ ഷിപ്-യാർഡ് സിഎസ്ആർ പദ്ധതിയുടെ ഭാഗമായി 3.53 കോടി രൂപ കുസാറ്റ് സ്ഥാപിക്കുന്ന മികവുകേന്ദ്രത്തിനു ലഭിക്കും.
കപ്പൽനിർമാണ വ്യവസായത്തിനുതകുന്ന ആധുനിക സാങ്കേതികവിദ്യ വികസിപ്പിക്കുക, അക്കാദമിക- വ്യവസായ മേഖലകൾ തമ്മിലുള്ള അന്തരം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മികവുകേന്ദ്രം സ്ഥാപിക്കുന്നത്. സോഫ്റ്റ്‌വെയർ വികസനം, സ്കിൽ ഡെവലപ്മെന്റ്, അപ്പ്സ്‌കില്ലിങ്, ഡിജിറ്റലൈസേഷൻ എന്നിവയിൽ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കും.
കൊച്ചിൻ ഷിപ്‌യാർഡ് മാനേജിങ് ഡയറക്ടർ മധു എസ് നായർ കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരിക്ക് ധാരണപത്രം കൈമാറി. കുസാറ്റ് രജിസ്ട്രാർ എ യു അരുൺ, സെന്റർ കോ–ഓർഡിനേറ്റർ ഡോ. പി കെ സതീഷ് ബാബു, അസിസ്റ്റന്റ് കോ–ഓർഡിനേറ്റർമാരായ ഡോ. മനോജ് ടി ഐസക്, ഡോ. രാജേഷ് പി നായർ, ഷിപ്-യാർഡ് ചീഫ് ജനറൽ മാനേജർ (ഡിസൈൻ) കെ ആർ അഞ്ജന, ജനറൽ മാനേജർ (എച്ച്ആർ & എൽഡി) എ കെ സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.









0 comments