മട്ടാഞ്ചേരി രക്തസാക്ഷിദിനം ആചരിച്ചു

സെയ്‌ത്– സെയ്‌താലി– ആന്റണി മട്ടാഞ്ചേരി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഈരവേലിയിൽനിന്ന് ആരംഭിച്ച പ്രകടനം
മട്ടാഞ്ചേരി
സിപിഐ എം കൊച്ചി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെയ്‌ത്– സെയ്‌താലി– ആന്റണി മട്ടാഞ്ചേരി രക്തസാക്ഷിദിനം ആചരിച്ചു.
ചക്കരയിടുക്ക് ജങ്‌ഷനിൽ നടന്ന അനുസ്മരണയോഗം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി എസ് രാജം അധ്യക്ഷയായി. ജില്ലാ കമ്മിറ്റി അംഗം കെ എം റിയാദ്, ഏരിയ കമ്മിറ്റി അംഗങ്ങളായ എം കെ അഭി, കെ ജെ ആന്റണി, ബി ഹംസ, ബെനഡിക്ട് ഫെർണാണ്ടസ്, ലോക്കൽ സെക്രട്ടറിമാരായ എം എ താഹ, കെ എച്ച് ഹനീഫ് എന്നിവർ സംസാരിച്ചു.
ഈരവേലി ജങ്‌ഷനിൽ ഏരിയ സെക്രട്ടറി പി എസ് രാജം പതാക ഉയർത്തി. തുടർന്ന് ആരംഭിച്ച പ്രകടനം ചക്കരയിടുക്ക് ജങ്‌ഷനിൽ സമാപിച്ചു. ശേഷം പുഷ്‌പാർച്ചന നടത്തി.








0 comments