വികസനം മലയിറങ്ങിയ മലയാറ്റൂര്‍

കെ ഡി ജോസഫ്
Published on Oct 08, 2025, 02:26 AM | 1 min read
മലയാറ്റൂര്‍
വിനോദസഞ്ചാര മേഖലയിൽ വലിയ സാധ്യതകളുള്ള മലയാറ്റൂർ – നീലീശ്വരം പഞ്ചായത്തിൽ ഒരു വികസനപ്രവർത്തനവും നടത്താതെയാണ്
യുഡിഎഫ് ഭരണസമിതി കലാവധി പൂര്‍ത്തിയാക്കുന്നത്. അന്താരാഷ്ട തീർഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയും 110 ഏക്കര്‍ മണപ്പാട്ടുചിറയും മുളങ്കുഴിയും ചേര്‍ന്ന മനോഹരമായ സ്ഥലത്ത് വിനോദസഞ്ചാരമേഖലയുടെ വികസനത്തിന് പഞ്ചായത്ത് ഒന്നും ചെയ്തില്ല.
പഞ്ചായത്തിലെ മുളങ്കുഴി, ഇല്ലിത്തോട്, കാടപ്പാറ, വള്ളിയാംകുളം, യൂക്കാലി, പാണ്ഡ്യന്‍ചിറ, കണ്ണിമംഗലം എന്നീ പ്രദേശങ്ങള്‍ മലയോരമേഖലയാണ്. വന്യമൃഗ ആക്രമണം ഭയന്നാണ് ഗ്രാമവാസികള്‍ കഴിയുന്നത്. ഇവരുടെ ജീവനും കൃഷിയും സംരക്ഷിക്കുന്നതിന് പഞ്ചായത്ത് ഒരു നടപടിയും സ്വീകരിച്ചില്ല.
കുടുംബശ്രീ പ്രവർത്തനങ്ങളും താളംതെറ്റി. പുതിയ സംരംഭങ്ങളൊന്നും പഞ്ചായത്ത് ഭരണസമിതിക്ക് തുടങ്ങാന്‍ കഴിഞ്ഞില്ല. 20 വർഷംമുമ്പ് എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതി കൊണ്ടുവന്ന പബ്ലിക് ഹെൽത്ത് സെന്റർ, ആയുർവേദ ആശുപത്രി, മൃഗാശുപത്രി മുതലായവ പൂർത്തീകരിക്കാനും ഇതുവരെ നടപടിയുണ്ടായില്ല. വര്‍ഷംതോറും നടത്തുന്ന നക്ഷത്രത്തടാകം മെഗാ കാര്‍ണിവലിന്റെ പേരില്‍ ലക്ഷങ്ങളുടെ അഴിമതിയും മലയാറ്റൂര്‍–-നീലീശ്വരം പഞ്ചായത്തില്‍ നടന്നുവരികയാണ്. വാർഡുകളിലേക്കുള്ള പല ആനുകൂല്യങ്ങളും യുഡിഎഫ് അംഗങ്ങള്‍ വ്യക്തിഗത ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതായും പരാതിയുണ്ട്.








0 comments