വി സുധാകരന് നാടിന്റെ അന്ത്യാഞ്‌ജലി

കരിന്തളം സിപിഐ എം കരിന്തളം വെസ്റ്റ് മുൻ ലോക്കൽ സെക്രട്ടറിയും കർഷകസംഘം മുൻ ജില്ലാ കമ്മിറ്റി അംഗവുമായ നെല്ലിയടുക്കം പുതുക്കുന്നിലെ വി സുധാകരന് നാടിന്റെ അന്ത്യാഞ്‌ജലി. ഞായറാഴ്ച രാവിലെ ജില്ലാ ആശുപത്രിയിൽനിന്നും കൊല്ലമ്പാറയിലെ സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസായ കെ നാരായണൻ സ്‌മാരക മന്ദിരത്തിലെത്തിച്ച മൃതദേഹത്തിൽ നൂറുകണക്കിനാളുകൾ അന്ത്യാഞ്‌ജലി അർപ്പിച്ചു. തുടർന്ന് നെല്ലിയടുക്കം ടാഗോർ വായനശാലയിലും പുതുക്കുന്നിലെ വീട്ടിലും പൊതുദർശനത്തിനുവച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ പി സതീഷ്ചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു എംഎൽഎ, മുതിർന്ന നേതാവ് പി കരുണാകരൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ജനാർദ്ദനൻ, വി വി രമേശൻ, സാബു അബ്രഹാം, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി ആർ ചാക്കോ, വി കെ രാജൻ, പി ബേബി, സി ജെ സജിത്, പി പി മുഹമ്മദ് റാഫി, ഷാലുമാത്യു, ഒക്ലാവ് കൃഷ്ണൻ, നീലേശ്വരം ഏരിയാ സെക്രട്ടറി എം രാജൻ, കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ രാജ്മോഹനൻ, എളേരി ഏരിയാ സെക്രട്ടറി എ അപ്പുക്കുട്ടൻ, സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം കുമാരൻ, കേരള പൂരക്കളി അക്കാദമി ചെയർമാൻ കെ കുഞ്ഞിരാമൻ, നീലേശ്വരം നഗരസഭാ ചെയർപേഴ്‌സൺ ടി വി ശാന്ത, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്‌മി, പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി തുടങ്ങിയവർ അന്ത്യാഞ്‌ജലി അർപ്പിച്ചു. തുടർന്ന് വീട്ടുവളപ്പിൽ സംസ്‌കരിച്ചു.







0 comments