മലയാള ഭരണഭാഷാവാരാഘോഷത്തിന് തുടക്കമായി

ജില്ലാഭരണനേതൃത്വവും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന ഭരണഭാഷാ വാരാഘോഷത്തിന്റെ ഉദ്ഘാടനം അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് വിനോദ് രാജ് നിർവഹിക്കുന്നു
കാക്കനാട്
ജില്ലാഭരണവും ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും ചേർന്ന് മലയാള ദിനാചരണവും ഭരണഭാഷാ വാരാഘോഷവും കലക്ടറേറ്റിൽ സംഘടിപ്പിച്ചു. ഭരണഭാഷാ വാരാഘോഷം അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് വിനോദ് രാജ് ഉദ്ഘാടനം ചെയ്തു. ഇലക്‌ഷൻ വിഭാഗം ഡെപ്യൂട്ടി കലക്ടർ സുനിൽ മാത്യു അധ്യക്ഷനായി. നോവലിസ്റ്റ് സലിൻ മാങ്കുഴി മുഖ്യാതിഥിയായി.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ ബി ബിജു, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ കെ മനോജ്, ജില്ലാ ലോ ഓഫീസർ മനു സോളമൻ, ഹുസൂർ ശിരസ്തദാർ ജി വി ജ്യോതി, പിആർഡി അസി. എഡിറ്റർ എ ടി രമ്യ, അസി. ഇൻഫർമേഷൻ ഓഫീസർ സി ഡി റെൻസി എന്നിവർ സംസാരിച്ചു.
കൊച്ചി
കേരള കേരളപ്പിറവി ദിനത്തിൽ സീനിയർ ജേർണലിസ്റ്റ് യൂണിയൻ, മലയാളഭാഷാ ദിനാചരണ സമ്മേളനം സംഘടിപ്പിച്ചു. എറണാകുളം പ്രസ്‌ക്ലബ് ഹാളിൽ ചേർന്ന സമ്മേളനം പ്രൊഫ. വി മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ കെ ഗോപാലൻ അധ്യക്ഷനായി. കവി പി ഐ ശങ്കരനാരായണനെ ആദരിച്ചു. പി വി കൃഷ്ണൻ, വി ആർ രാജ് മോഹൻ, സിഐസിസി ജയചന്ദ്രൻ, ഷജിൽ കുമാർ, എൻ ബാലകൃഷ്ണൻ, കെ എച്ച് എം അഷ്റഫ്, ജ്യോതിർഘോഷ്, എസ് കൃഷ്ണൻകുട്ടി, വി കെ ദാസൻ, പി എ മഹ്ബൂബ്, റോബർട്ട് ലിവേര തുടങ്ങിയവർ സംസാരിച്ചു.
ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയിൽ മലയാള ഭാഷാവാരാചരണത്തിന് തുടക്കമായി.
നാരായണ ഭട്ടതിരിയുടെ മലയാള ഭാഷ കലിഗ്രഫി പ്രദർശനം ‘കചടതപ’ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാജി ജോർജ് പ്രണത ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ഡോ. എസ് ഹരികുമാർ അധ്യക്ഷനായി.
ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ മലയാള ഭാഷാ വാരാചരണം ഡോ. കെ ജി പൗലോസ് ഉദ്ഘാടനം ചെയ്തു. സാംസ്കാരികകേന്ദ്രം പ്രസിഡന്റ് പി പ്രകാശ് അധ്യക്ഷനായി. തൃപ്പൂണിത്തുറ കേരളശ്രീ കൈകൊട്ടിക്കളി അവതരിപ്പിച്ചു.
ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച മലയാളഭാഷാ വാരാചരണം പ്രൊഫ.എം തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. ഉപഭോക്തൃ തർക്കപരിഹാര കമീഷൻ ജില്ലാ പ്രസിഡന്റ് ഡി ബി ബിനു അധ്യക്ഷനായി. ദേശമംഗലം രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.









0 comments