ലുലുമാളില്‍ വിവിധ ബാന്‍ഡുകളുടെ 
സംഗീതവിരുന്ന്

Lulu Mall

ലുലുമാളില്‍ ഓണാഘോഷത്തിന്റെ ഭാഗമായുള്ള സംഗീതവിരുന്നിന്റെ ടിക്കറ്റ് വിതരണം സിനിമാ താരങ്ങളായ അഷ്കർ അലി, ഹൃതു ഹാരൂൺ , പ്രീതി മുകുന്ദൻ, മിധുട്ടി, അർജുൻ സുന്ദരേശൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 30, 2025, 02:52 AM | 1 min read

കൊച്ചി

ലുലുമാളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി ഞായറാഴ്‌ച പിന്നണി ഗായകർ അണിനിരക്കുന്ന ചെമ്മീൻ, ഉറുമി, ഹരിശങ്കരൻ തുടങ്ങിയ ബാൻഡുകൾ അവതരിക്കുന്ന സംഗീതവിരുന്ന് അരങ്ങേറും. വൈകിട്ട് ആറിന് തുടങ്ങി 10ന് അവസാനിക്കും. ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം.



സിനിമാതാരങ്ങളായ അഷ്കർ അലി, ഹൃതു ഹാരൂൺ, പ്രീതി മുകുന്ദൻ, മിധുട്ടി, അർജുൻ സുന്ദരേശൻ എന്നിവർചേർന്ന് ടിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സംവിധായകൻ ഫൈസൽ ഫസലുദീൻ, നിർമാതാവ് സഞ്ജു ഉണ്ണിത്താൻ, ലുലുമാൾ കൊച്ചി ഓപ്പറേഷൻസ് മാനേജർ ഒ സുകുമാരൻ, സെക്യൂരിറ്റി മാനേജർ കെ ആർ ബിജു തുടങ്ങിയവരും പങ്കെടുത്തു.




Tags
deshabhimani section

Related News

View More
0 comments
Sort by

Home