ഷെഫായി ഡേവിയേട്ടൻ, തായ് ഫിയസ്റ്റയ്ക്ക് തുടക്കം

കൊച്ചി ലുലുമാളിൽ തുടക്കമിട്ട ലുലു തായ് ഫിയസ്റ്റയിൽ ലൈവ് പാചകം ചെയ്യുന്ന നടൻ ബോബി കുര്യൻ
കൊച്ചി
കൊച്ചി ലുലുമാളിൽ ആരംഭിച്ച ഫിയസ്റ്റയിൽ തകർപ്പൻ ഷെഫായി നടൻ ബോബി കുര്യൻ. ജോജു ജോർജ് സംവിധാനംചെയ്‌ത പണിയിലെ ‘ഡേവിയേട്ട’നായി പ്രേക്ഷകരുടെ മനസ്സുകീഴടക്കിയ താരം ഷെഫിന്റെ തൊപ്പിയണിഞ്ഞ് പാചകം ഏറ്റെടുത്ത് ഭക്ഷ്യമേള ഉദ്ഘാടനം ചെയ്‌തു. ലുലുവിന്റെ തായി ഷെഫും ഒപ്പംകൂടി. തുടർന്ന് തായ് സ്പെഷ്യൽ കൊഞ്ച് കറി ലൈവായി പാചകം ചെയ്‌തു. അതിഥിയായ സംഗീതജ്ഞൻ ബി മുരളീകൃഷ്ണന്റെ പാട്ടുമുണ്ടായി.
സന്ദർശകർക്ക് ബോബി കുര്യൻതന്നെ വിഭവം വിളമ്പി നൽകി. തായ്‌ലൻഡിന്റെ ഭക്ഷണ വൈവിധ്യങ്ങളുമായാണ് ‘ലുലു തായ് ഫിയസ്റ്റയ്ക്ക്’ ലുലു മാളിൽ തുടക്കംകുറിച്ചത്. കൊച്ചി, കോട്ടയം മാളുകളിലായിട്ടാണ് ഭക്ഷ്യമേള. തായ് ഭക്ഷണ പവിലിയനുപുറമെ ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിയുമുണ്ട്.
ചടങ്ങിൽ ലുലു ഹൈപ്പർമാർക്കറ്റ്സ് ഇന്ത്യ ജനറൽ മാനേജർ സുധീഷ് നായർ, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ ബി സ്വരാജ്, കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, കൊച്ചി ഹൈപ്പർമാർക്കറ്റ് മാനേജർമാരായ കെ രതീഷ്, പി എസ് സജിൽ, കൊച്ചി ലുലു ഹൈപ്പർ മാർക്കറ്റ് ബയ്യിങ് മാനേജർ സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.









0 comments