ലോക്കോ ജീവനക്കാർ ധർണ നടത്തി

കൊച്ചി
വിവിധ ആവശ്യങ്ങളുന്നയിച്ച് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ (എഐഎൽആർഎസ്‌എ) പ്രതിഷേധ ധർണ നടത്തി. അസോസിയേഷൻ ഡിവിഷണൽ അസി. സെക്രട്ടറി എം എസ് രാജീവ് ഉദ്‌ഘാടനം ചെയ്തു.
ഡിആർഇയു ജോയിന്റ് ജനറൽ സെക്രട്ടറി എൻ രവികുമാർ, അസി. ജനറൽ സെക്രട്ടറി ദീപ ദിവാകരൻ, ഡിവിഷൻ പ്രസിഡന്റ് എം എൽ വിബി, കെ എൻ ധനേഷ്, പ്രമോദ് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. 2026 ജനുവരി ഒന്നുമുതൽ 50 ശതമാനം ഡിഎ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുക, 30 ശതമാനം ഇടക്കാല ആശ്വാസം അനുവദിക്കുക, ശമ്പളത്തോടൊപ്പം പെൻഷൻ റിവിഷൻ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.









0 comments