ജില്ലയിൽ 7366 സ്ഥാനാർഥികൾ ; ആകെ വോട്ടർമാർ 26,67,746

എറണാകുളം നഗരത്തിൽ എൽഡിഎഫ് സ്ഥാനാർഥികൾക്ക് വോട്ട് അഭ്യർഥിച്ചുകൊണ്ടുള്ള ടി ഷർട്ട് ധരിച്ച് ജോലിയിലേർപ്പെട്ടിരിക്കുന്ന ചുമട്ടുതൊഴിലാളി
കൊച്ചി
തദ്ദേശതെരഞ്ഞെടുപ്പിന് ജില്ലയിൽ മത്സരിക്കാൻ 7366 സ്ഥാനാർഥികൾ. ഇതിൽ 3451 പുരുഷന്മാരും 3915 സ്‌ത്രീകളുമാണ്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽനിന്ന് സ്ഥാനാർഥികളില്ല.
പുതുക്കിയ പട്ടികപ്രകാരം ആകെ വോട്ടന്മാർ 26,67,746 പേരാണ്. ഇതിൽ സ്‌ത്രീകൾ 13,88,544 പേരും പുരുഷൻ 12,79,170 പേരും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ 32 പേരും പ്രവാസികളായ 131 വോട്ടർമാരുമാണുള്ളത്. പോളിങ് സ്‌റ്റേഷൻ 3021 എണ്ണമാണ്. കൊച്ചി കോർപറേഷൻ 355, നഗരസഭകൾ–488, പഞ്ചായത്തുകൾ–2178.








0 comments