കോടനാടിന്റെ സ്വന്തം റിൻസി

Local Body Election 2025 kodanad
avatar
ഇ കെ ഇക്‌ബാൽ

Published on Nov 26, 2025, 03:07 AM | 1 min read


പെരുമ്പാവൂർ

ജനങ്ങൾക്കിടയിൽ അവരിലൊരാളായി മാറിയ റിൻസി റോസ് മൈക്കിളിനെ ആദരവോടെയാണ്‌ നാട്‌ വരവേൽക്കുന്നത്‌. മഹിളാ കേരള കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്‌ എന്ന നിലയിലുള്ള പ്രവർത്തനപരിചയവുമായാണ്‌ ജില്ലാപഞ്ചായത്ത് കോടനാട് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥിയായി രംഗത്തിറങ്ങുന്നത്‌.


അയ്യമ്പുഴ ചുള്ളി കുടുംബശ്രീ യോഗത്തിലേക്കെത്തിയപ്പോൾ വനിതകൾ സ്നേഹാദരങ്ങളോടെ സ്ഥാനാർഥിയെ സ്വീകരിച്ചു. ബന്ധുക്കളെയും പെരുമ്പാവൂർ മാർത്തോമ വനിതാ കോളേജിൽ താൻ പഠിപ്പിച്ച വിദ്യാർഥികളെയും ഫോണിൽ വിളച്ചായിരുന്നു ആദ്യപ്രവർത്തനം. യുഡിഎഫ്‌ അംഗം പ്രതിനിധീകരിച്ചിരുന്ന ഡിവിഷനിലെ അഭയാരണ്യം, മുട്ടുചിറ, തൊട്ടുചിറ അണുക്കോലിതുറ എന്നിവയിൽ ടൂറിസം പദ്ധതിയെ അവഗണിച്ചതും കുറിച്ചിലക്കോട് മേഖലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാത്തതുമായിരുന്നു നാട്ടുകാരുടെ പരിഭവങ്ങൾ. മൂഴി പാലം നിർമിക്കാത്തതിനെക്കുറിച്ചും നാട്ടുകാർ പരാതിപ്പെട്ടു. അയ്യമ്പുഴ പഞ്ചായത്തിലെ കവലകളിലെ കച്ചവടസ്ഥാപനങ്ങൾ സന്ദർശിച്ചു. അയ്യമ്പുഴ കാരിക്കോട് എട്ടാംവാർഡിൽ നടന്ന കൺവൻഷനിൽ പങ്കെടുത്തു. മലയാറ്റൂരിലെ വിവിധ സ്ഥലങ്ങളും സന്ദർശിച്ചു.


തിങ്കളാഴ്ച കുറിച്ചിലക്കോട് ജങ്ഷനിലെ വ്യാപാരസ്ഥാപനങ്ങളും പ്രാദേശികമായി വോട്ടർമാരെയും സന്ദർശിച്ചു. ചൊവ്വാഴ്‌ച ചേരാനല്ലൂർ, മങ്കുഴി, കാവുംപുറം പ്രദേശങ്ങളിൽ വോട്ടർമാരെ സന്ദർശിച്ചു. കൂവപ്പടി, മുടക്കുഴ, രായമംഗലം, അയ്യമ്പുഴ, മലയാറ്റൂർ നീലീശ്വരം പഞ്ചായത്തുകളിലെ വാർഡുകൾ ഉൾപ്പെട്ടതാണ് കോടനാട് ഡിവിഷൻ.



deshabhimani section

Related News

View More
0 comments
Sort by

Home