വായനോത്സവം: ജില്ലാ മത്സര വിജയികൾ

കാക്കനാട്
ജില്ലാ ലൈബ്രറി കൗൺസിൽ ആലുവയിൽ സംഘടിപ്പിച്ച വായനമത്സരം വിജയികളെ പ്രഖ്യാപിച്ചു.
ഹൈസ്‌കൂൾ വിഭാഗം മത്സരത്തിൽ കണയന്നൂർ താലൂക്കിലെ എറണാകുളം സെന്റ് മേരീസ് സിജിഎച്ച്‌എസ്എസിലെ എ വി ആർദ്ര ഒന്നാംസ്ഥാനവും മൂവാറ്റുപുഴ താലൂക്കിലെ പാമ്പാക്കുട എംടിഎംഎച്ച്‌എസ്‌എസിലെ അമേയ എൽദോസ് രണ്ടാംസ്ഥാനവും കോതമംഗലം താലൂക്കിലെ ശോഭന ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ സഭ മക്കാർ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
മുതിർന്നവർക്കുള്ള വായനമത്സരം (വിഭാഗം–1) പുക്കാട്ടുപടി വള്ളത്തോൾ സ്‌മാരക വായനശാലയിൽനിന്നുള്ള വി കെ അനുഗ്രഹ് ഒന്നാംസ്ഥാനവും മേപ്രത്തുകുടി ലാലുതോമസ് ലൈബ്രറിയിലെ വി എച്ച് മഹ്‌ബൂബ രണ്ടാംസ്ഥാനവും പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാലയിലെ കെ എസ് സഞ്‌ജന മൂന്നാംസ്ഥാനവും നേടി.
മുതിർന്നവർക്കുള്ള വായനമത്സരം (വിഭാഗം–2) വെളിയനാട് ഗ്രാമീണ വായനശാലയിലെ ഒ എൻ സതീശൻ ഒന്നാംസ്ഥാനവും ആമ്പല്ലൂർ ഗ്രാമണീ വായനശാലയിലെ രമ്യ വിശ്വനാഥ് രണ്ടാംസ്ഥാനവും വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് ലൈബ്രറിയിലെ ടി പി സാജു മൂന്നാംസ്ഥാനവും നേടി. ഹൈസ്‌കൂൾ വിഭാഗത്തിലെ ഒന്നും രണ്ടും സ്ഥാനക്കാർക്കും മറ്റു വിഭാഗങ്ങളിലെ
ആദ്യസ്ഥാനക്കാർക്കും ഡിസംബർ 27 മുതൽ 29 വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം.









0 comments