ഗ്രാമക്ഷേമം ലൈബ്രറി വാർഷികാഘോഷം

അങ്കമാലി
മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയുടെ വാർഷികാഘോഷം സംഘടിപ്പിച്ചു. സംസ്‌ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.ധർമരാജ് അടാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാഷാപണ്ഡിതനായിരുന്ന ടി പി ബാലകൃഷ്ണൻ നായരെ കലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എഡ്യുക്കേഷൻ സെന്റർ പ്രിൻസിപ്പൽ ഡോ. സുരേഷ് മൂക്കന്നൂർ അനുസ്മരിച്ചു.
മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം അനിമോൾ ബേബി പ്രതിഭാപുരസ്കാരം നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ ഷാജി സമ്മാനവിതരണം നിർവഹിച്ചു. ഗ്രാമക്ഷേമം നൃത്തവിദ്യാലയത്തിലെ വിദ്യാർഥികളുടെ നൃത്തനൃത്യങ്ങളും സംഗീതപരിപാടിയും ഉണ്ടായിരുന്നു.
ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ അധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി കെ കെ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സരിത സുനിൽ ചാലാക്ക, പഞ്ചായത്ത് അംഗം സി വി അശോക് കുമാർ, ഉഷ മാനാട്ട്, വിജയലക്ഷ്മി ചന്ദ്രൻ, സന്തോഷ് പുതുവാശേരി, ജിനി തര്യൻ എന്നിവർ സംസാരിച്ചു.








0 comments