കാടപ്പാറയിൽ ആടിനെ കടിച്ചുകൊന്നു ; പുലിയെന്ന് സംശയം

കാലടി
മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ കാടപ്പാറ (വിമലഗിരി) ന്യൂമാൻ അക്കാദമി സ്കൂൾ മൈതാനത്ത് ആടിനെ അജ്ഞാതജീവി കടിച്ചുകൊന്നു. പുലിയാണ് ആടിനെ കൊന്നതെന്നാണ് സംശയം. ബുധന്‍ വൈകിട്ട് നാലോടെയാണ് കുരിശിങ്കൽ വീട്ടിൽ കെ എ വർഗീസിന്റെ ആടിനെ കാണാതായത്. വ്യാഴം രാവിലെ സ്കൂൾ തുറന്നപ്പോഴാണ് മൈതാനത്ത് ആടിന്റെ ജഡം കണ്ടത്. സ്കൂളുകളിൽ പരീക്ഷ നടക്കുന്ന സമയമാണ്. ഇവിടെ മുമ്പ് പ്രദേശവാസികൾ പുലിയെ കണ്ടിട്ടുണ്ട്.
സിപിഐ എം നേതാക്കളായ കെ പി ബിനോയി, മലയാറ്റൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സി എസ് ബോസ് എന്നിവർ വനം ഓഫീസിലെത്തി അടിയന്തരമായി പ്രദേശത്ത് കെണിക്കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. നടപടി വൈകിയാൽ സമരപരിപാടികൾ ആരംഭിക്കുമെന്ന് സിപിഐ എം മലയാറ്റൂർ ലോക്കൽ കമ്മിറ്റി അറിയിച്ചു.









0 comments