എൽഡിഎഫ് പ്രചാരണ കാൽനടജാഥ ഇന്ന് സമാപിക്കും

മുളന്തുരുത്തി
മുളന്തുരുത്തി പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്‌ക്കും അഴിമതിഭരണത്തിനുമെതിരെ എൽഡിഎഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രചാരണ കാൽനടജാഥ തിങ്കളാഴ്ച സമാപിക്കും.
എൽഡിഎഫ് നേതൃത്വത്തിൽ 17ന് സംഘടിപ്പിക്കുന്ന പഞ്ചായത്ത് ഓഫീസ് മാർച്ചിന്റെയും കുറ്റപത്ര സമർപ്പണത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന കാൽനടജാഥയുടെ രണ്ടാംദിവസത്തെ പര്യടനം വെട്ടിക്കുളത്ത് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ടോമി കെ തോമസ് ഉദ്ഘാടനം ചെയ്തു. പെരുമ്പിള്ളി ബ്ലോക്ക് ഓഫീസിനുസമീപത്ത് സമാപിച്ചു.
സമാപനയോഗം ആർജെഡി ജില്ലാ സെക്രട്ടറി പി വി ദുർഗപ്രസാദ് ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ പി ഡി രമേശൻ, വൈസ് ക്യാപ്റ്റൻ ഒ എ മണി, മാനേജർ ജോൺസ് പാർപ്പാട്ടിൽ, ടോമി വർഗീസ്, ജിബി ഏലിയാസ്, കെ എ ജോഷി, വി കെ വേണു, പി എൻ പുരുഷോത്തമൻ, കെ എം ജോർജ്, കെ സി മണി, ലിജോ ജോർജ്, എം എൻ കിഷോർ, എൻ കെ സ്വരാജ്, അരുൺ പോട്ടയിൽ, കെ എം അജയൻ എന്നിവർ സംസാരിച്ചു.









0 comments