കൂറ്റൻ കരിങ്കൽഭിത്തി ഇടിഞ്ഞുവീണു; വീടുകൾക്ക് ഭീഷണി

മൂവാറ്റുപുഴ
പ്ലൈവുഡ് കമ്പനി നിർമാണത്തിന് മുന്നോടിയായി നിർമിച്ച കൂറ്റൻ കരിങ്കൽഭിത്തി ഇടിഞ്ഞുവീണത് സമീപത്തെ വീടുകൾക്ക് ഭീഷണിയായി. പായിപ്ര പഞ്ചായത്ത് മുളവൂർ കൊച്ചേരിക്കടവ് ഭാഗത്ത് വ്യാഴം വൈകിട്ട് നാലിനാണ് സംഭവം. വാരിക്കാട്ട് കവലയ്ക്കുസമീപം മാനംകുഴകുടി ഭാഗത്ത് പെരുമ്പാവൂർ സ്വദേശിയായ വ്യക്തി വാങ്ങിയ സ്ഥലത്ത് നിർമിച്ച 25 അടി ഉയരമുള്ള കരിങ്കൽഭിത്തിയാണ് 150 അടിയോളം ഇടിഞ്ഞുവീണത്. കമ്പനി നിർമിക്കുന്നതിനുള്ള സ്ഥലത്തെ സംരക്ഷണഭിത്തിയാണിത്. സമീപത്തെ വാരിക്കാട്ട് സലീമിന്റെ വീട്ടിലേക്ക് കല്ലും മണ്ണും വീണു. സമീപത്തെ മറ്റു രണ്ടു വീടുകൾക്കും ഭീഷണിയുണ്ട്.









0 comments