അഞ്ചുവർഷം പാഴാക്കി കുന്നുകര

kunnukara panchayath

അറ്റകുറ്റപണികൾ ഇല്ലാതെ ജീർണാവസ്ഥയിലായ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനാൽ കുന്നുകരയ്ക്ക് 
നഷ്ടമാവാൻ സാധ്യതയുള്ള കെഎസ്ഇബി സെക്ഷൻ ഓഫീസ്

avatar
എം പി നിത്യൻ

Published on Oct 10, 2025, 03:52 AM | 1 min read


ആലുവ

യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥത കാരണം കുന്നുകര പഞ്ചായത്തിന്‌ നഷ്ടമായത്‌ വിലപ്പെട്ട അഞ്ച്‌ വർഷങ്ങൾ. കളമശേരി മണ്ഡലം എംഎൽഎയായ മന്ത്രി പി രാജീവിന്റെ മുൻകൈയിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ മാത്രമാണ്‌ നാടിന്‌ ആശ്വാസമായത്‌. എന്നാൽ, മന്ത്രി കൊണ്ടുവന്ന പദ്ധതികൾ പലതും അട്ടിമറിക്കാനും വൈകിക്കാനും യുഡിഎഫ് ഭരണസമിതി ഇടപെട്ടു. പഞ്ചായത്തിന്റെ കീഴിലുള്ള എൽപി സ്കൂളുകളുടെ വികസനത്തിന്‌ തുണയായതും മന്ത്രിയുടെ ഇടപെടലാണ്‌.


ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതായതോടെ കുന്നുകരയിലെ കെഎസ്ഇബി സെക്‌ഷൻ ഓഫീസ് നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി. ഭരണസമിതിയുടെ കെടുകാര്യസ്ഥത കാരണം ലൈഫ് പദ്ധതി വീടുകൾ പലതും ശോച്യാവസ്ഥയിലെത്തി. ലൈഫിൽ നിർമിച്ചത്‌ 51 വീടുകൾ, നിലവിൽ താമസിക്കുന്നത്‌ 31 കുടുംബങ്ങൾ. ഓപ്പൺഎയർ സ്റ്റേജ് നിർമാണത്തിന്‌ മന്ത്രി അനുവദിച്ച 32 ലക്ഷം രൂപ കെടുകാര്യസ്ഥതമൂലം നഷ്ടമാകുന്ന അവസ്ഥ. ​


അയിരൂർ എൽപി സ്കൂൾ പുതിയ കെട്ടിടത്തിന് മന്ത്രി പി രാജീവ് ഒരുകോടി രൂപ അനുവദിച്ചിട്ടും പഞ്ചായത്തിന്റെ നിസഹകരണംമൂലം പദ്ധതി മന്ദഗതിയിൽ. അങ്കണവാടികൾ പലതും വാടകക്കെട്ടിടത്തിൽ തുടരുന്നു.


പഞ്ചായത്ത് റോഡുകളുടെ അവസ്ഥ മോശം

പകൽവീട് കെട്ടിടം നാശാവസ്ഥയിൽ

കാർഷികമേഖലയിൽ കുന്നുകര പഞ്ചായത്ത് 
തനത് പദ്ധതി നടപ്പാക്കുന്നില്ല.

 നെൽക്കൃഷിയോടും മുഖം തിരിച്ചു

 മണ്ഡലം എംഎൽഎകൂടിയായ മന്ത്രി പി രാജീവ് 
നൽകുന്ന ഫണ്ടുകൾ യഥാസമയം വിനിയോഗിച്ച് 
വികസനപ്രവർത്തനങ്ങൾ നടത്തുന്നില്ല

കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിലും 
ഭരണസമിതി പരാജയം.



deshabhimani section

Related News

View More
0 comments
Sort by

Home