കേന്ദ്രസർക്കാരിന് താക്കീതായി കെഎസ്ടിഎ മാർച്ച്

കൊച്ചി
കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക അവഗണനയ്ക്കെതിരെ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) ജില്ലാ മാർച്ചും ധർണയും സംഘടിപ്പിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ദേശീയ വിദ്യാഭ്യാസനയം ഉപേക്ഷിക്കുക, ഡിഎ കുടിശ്ശിക അനുവദിക്കുക, ശമ്പളപരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും ധർണയിൽ ഉന്നയിച്ചു.
കാക്കനാട് മുനിസിപ്പൽ സ്വകാര്യ ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിച്ച പ്രകടനം സിവിൽ സ്റ്റേഷൻ പരിസരത്ത് സമാപിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി കെ സൈനബ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി ആനന്ദകുമാർ അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഏലിയാസ് മാത്യു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ജെ ഷൈൻ, പി എം ഷൈനി, ജില്ലാ സെക്രട്ടറി ഡാൽമിയ തങ്കപ്പൻ, ട്രഷറർ എ എൻ അശോകൻ എന്നിവർ സംസാരിച്ചു. 14 ഉപജില്ലകളിൽനിന്നായി രണ്ടായിരം അധ്യാപകർ പങ്കെടുത്തു.









0 comments