കുഴൽപ്പണക്കേസ് അട്ടിമറി; ഇ ഡിയുടെ രാഷ്ട്രീയപ്രേരിത നീക്കത്തിനെതിരെ സിപിഐ എം പ്രതിഷേധം

അങ്കമാലി: കുഴൽപ്പണക്കേസ് അട്ടിമറിച്ച് ബിജെപി നേതാക്കളെ സംരക്ഷിക്കാനുള്ള ഇഡിയുടെ രാഷ്ട്രീയപ്രേരിത നീക്കങ്ങൾക്കെതിരെ സിപിഐ എം മഞ്ഞപ്ര ലോക്കൽ കമ്മിറ്റി ചന്ദ്രപ്പുരയിൽ പ്രതിഷേധപ്രകടനവും യോഗവും നടത്തി.
ഏരിയ കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം രാജു അമ്പാട്ട് അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ഐ പി ജേക്കബ്, ജോളി പി ജോസ്, ടി സി ഷാജൻ, എം പി തരിയൻ, എ പി രാമകൃഷ്ണൻ, ടി കെ ജയൻ, അഡ്വ. എ വി സൈമൺ എന്നിവർ സംസാരിച്ചു.
0 comments