മെട്രോ റെയിൽ കുതിക്കുന്നു ; ആഗസ്‌തിൽ റെക്കോഡ് യാത്രക്കാർ

കൊച്ചി
പ്രതിമാസ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് നേട്ടവുമായി കൊച്ചി മെട്രോയുടെ കുതിപ്പ്. ആഗസ്‌തിൽ മെട്രോയിൽ യാത്ര ചെയ്‌തത് 34,10,250 യാത്രക്കാർ. ഫീഡർ ബസ് സർവീസ് ഉൾപ്പെടെ ആരംഭിച്ചതടക്കമുള്ള ജനപ്രിയ നടപടികളാണ് യാത്രക്കാരുടെ എണ്ണവും മെട്രോയുടെ സ്വീകാര്യതയും വർധിക്കുന്നതിലേക്ക് നയിച്ചത്. ജനുവരിമുതൽ ആഗസ്‌ത് വരെയുള്ള കാലയളവിൽ 2,38,34,180 യാത്രക്കാർ മെട്രോയിൽ സഞ്ചരിച്ചു.
2017 ജൂൺ 17നാണ് മെട്രോ സർവീസ് ആരംഭിച്ചത്. അവധി ദിവസങ്ങളിലൊഴികെ ദിവസവും ഒരുലക്ഷത്തിലേറെപ്പേര്‍ മെട്രോയില്‍ യാത്ര ചെയ്യുന്നു. കഴിഞ്ഞവര്‍ഷത്തെ യാത്രക്കാരുടെ എണ്ണം 3.5 കോടിയായിരുന്നു. ഈ വര്‍ഷം 3.65 കോടി യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ചുരുങ്ങിയ വര്‍ഷംകൊണ്ട് പ്രവര്‍ത്തനലാഭം നേടി ഇന്ത്യന്‍ മെട്രോ കമ്പനികളിലും കൊച്ചി മെട്രോ മുന്‍നിരയിലെത്താനായി. ഇ ഫീഡർ ബസ് സർവീസ് ആരംഭിച്ചത് യാത്രക്കാർക്കും മെട്രോയ്‌ക്കും നേട്ടമായി.
ഇൻഫോപാർക്കിലേക്ക് മെട്രോ നീട്ടാനുള്ള രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ആലുവയിൽനിന്ന് വിമാനത്താവളംവഴി അങ്കമാലിയിലേക്ക് മെട്രോ നീട്ടാനുള്ള മൂന്നാംഘട്ടത്തിന് വിശദ പദ്ധതി റിപ്പോർട്ടിനുള്ള പഠനം നടക്കുന്നു.
ലോകോത്തര നിലവാരത്തിലുള്ള സ്റ്റേഷനുകള്‍, ശുചിത്വവും വൃത്തിയും നിറഞ്ഞ പരിസരം, ശീതീകരിച്ച ട്രെയിന്‍, കൃത്യതയാര്‍ന്ന സേവനം, യുക്തിസഹമായ നിരക്കും മെട്രോയിലേക്ക് യുവാക്കൾ ഉൾപ്പെടെയുള്ളവരെ ആകർഷിക്കുന്നു.










0 comments