മെട്രോ ഫീഡര്‍ ബസ് ഇന്‍ഫോപാര്‍ക്ക് ഫേസ് ടൂവിലേക്കും

കൊച്ചി
കളമശേരിയില്‍നിന്ന് നേരിട്ട് ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ ഇ ഫീഡര്‍ ബസ് സര്‍വീസ് ഇന്‍ഫോപാര്‍ക്ക് ഫേസ് ടൂവിലേക്കും. സര്‍വീസുകളുടെ എണ്ണവും കൂട്ടി. കളമശേരി മെട്രോ സ്റ്റേഷനില്‍നിന്ന് രാവിലെ 7.50, 8.10, 9.01 എന്നീ സമയങ്ങളിലും 2.42 നുമാണ് നേരിട്ട് ഫേസ്- ടൂവിലേക്ക് സര്‍വീസ്. ഇതുകൂടാതെ കളമശേരിയില്‍നിന്ന് 7.10ന് കാക്കനാട് വാട്ടര്‍മെട്രോയിലേക്കും 7.30, 12.59, വൈകിട്ട് 6.29 എന്നീ സമയങ്ങളില്‍ ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നിലേക്കും സര്‍വീസുണ്ട്.
ഫേസ് -ടൂവില്‍നിന്ന് രാവിലെ 8.48, 9.14, 9.33, 9.56. 3.11, 3.41, വൈകിട്ട് 4.45, 5.00, 6.15 എന്നീ സമയങ്ങളില്‍ ഫേസ് ഒന്നിലേക്കും അവിടെനിന്ന് പകൽ 10.59, 12.44, 5.30. 5.50, 6.30, 7.25, 7.52 എന്നീ സമയങ്ങളില്‍ വാട്ടര്‍ മെട്രോയിലേക്കും കളമശേരിയിലേക്കും സര്‍വീസുണ്ട്.
വൈകിട്ട് 6.15ന് ഫേസ് - ടൂവിൽനിന്ന് കളമശേരിയിലേക്ക് നേരിട്ടും സർവീസുണ്ട്. വിവിധ സ്ഥാപനങ്ങളിലായി ഏകദേശം 14,000 ഐടി പ്രൊഫഷണലുകള്‍ ജോലി ചെയ്യുന്ന ഇന്‍ഫോപാര്‍ക്ക് ഫേസ് ടൂവിലേക്കുള്ള സര്‍വീസ് ഈ മേഖലയിലെ യാത്രാക്ലേശത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്ന് കെഎംആർഎൽ അറിയിച്ചു.









0 comments