കളംപിടിക്കാൻ കരുത്തർ ; കൊച്ചി കോർപറേഷനിൽ എൽഡിഎഫ് സ്ഥാനാർഥികളായി

കൊച്ചി
കൊച്ചി കോർപറേഷൻ തെരഞ്ഞെടുപ്പിന് മികവും മിടുക്കും പരിചയസന്പത്തും സമന്വയിച്ച സ്ഥാനാർഥികളുമായി എൽഡിഎഫ്. സമാനതകളില്ലാത്ത വികസനങ്ങൾ സമ്മാനിച്ച് കൊച്ചിയെ ഉയരങ്ങളിലേക്ക് നയിച്ച എൽഡിഎഫ് ഭരണത്തിന്റെ തുടർച്ച ഉറപ്പാക്കാനും നഗരത്തിന്റെ ഭാവിസ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാനും പ്രാപ്‌തിയുള്ളവരെയാണ് സ്ഥാനാർഥികളായി അവതരിപ്പിച്ചിരിക്കുന്നത്.
ഡിവിഷൻ, നന്പർ, സ്ഥാനാർഥി എന്ന ക്രമത്തിൽ
ഫോർട്ട്‌കൊച്ചി (1)– ഷീബ ലാൽ, കൽവത്തി (2)–ഷക്കീല സൈഫുദീൻ, ഇൗരവേലി (3)– ബി സബീല, കരിപ്പാലം (4)– രേഷ്‌മ രമേഷ്, ചെറളായി (5)– രുഗ്‌മിണി നന്പീശൻ, ചക്കാമാടം (7)– സുഹാന സുബൈർ, കരുവേലിപ്പടി (8)– റോസിലി ജൂഡ്, ഐലൻഡ് നോർത്ത് (9)– ശിവപ്രസാദ്, രവിപുരം (10)– എസ് ശശികല, എറണാകുളം സൗത്ത് (11)– ഷീല മോഹനൻ, ഗാന്ധിനഗർ (12)– ടി മായാദേവി, കതൃക്കടവ് (13)– ഗ്രേസി ജോസഫ്, എറണാകുളം സെൻട്രൽ (14)– എൻ എസ് ഭാഗ്യലക്ഷ്‌മി, എറണാകുളം നോർത്ത് (15)– ഷാജി ജോർജ് പ്രണത, കലൂർസൗത്ത് (16)– കെ വി മനോജ്, കലൂർ നോർത്ത് (17)– പി എം ഹാരിസ്, തൃക്കണാർവട്ടം (18)– സി എ ഷക്കീർ, അയ്യപ്പൻകാവ് (19)– സന്തോഷ് ജോസഫ്, പൊറ്റക്കുഴി (20)– ബ്രിജിത്ത് ആഷ്‌വിൻ, എളമക്കര സൗത്ത് (21)– ആർ നിഷാദ് ബാബു, പച്ചാളം (22)– അഡ്വ. ഇ എം സുനിൽകുമാർ, തട്ടാഴം (23)– എസ് ജെ ആന്റണി, വടുതല വെസ്‌റ്റ് (24)– മേരി ജോർജ്, വടുതല ഇൗസ്‌റ്റ് (25)– ഒ പി സുനിൽ, എളമക്കര നോർത്ത് (26)– ബീന മഹേഷ്, പുതുക്കലവട്ടം (27)– വി ആർ ഗിരീഷ്‌കുമാർ, കുന്നുംപുറം (28)– അംബിക സുദർശൻ, പോണേക്കര (29)– ലിസ പയസ്, ഇടപ്പള്ളി (30)– അഡ്വ. ദീപ വർമ, ചങ്ങന്പുഴ (31)– ഡോ. പി അനിത, ദേവൻകുളങ്ങര (32)– എസ് എൻ രാജേഷ്, പാലാരിവട്ടം (33)– ആർ രതീഷ്, സ്‌റ്റേഡിയം (34)– ജോർജ് നാനാട്ട്, കാരണക്കോടം (35)– അജി ഫ്രാൻസിസ്, പുതിയറോഡ് (36)– റീന ടീച്ചർ, പാടിവട്ടം (37)– സിനി ജോർജ്, വെണ്ണല (38)– എം ബി മുരളീധരൻ, ചക്കരപ്പറന്പ് (39)– വിമിത ബിജോയ്, ചളിക്കവട്ടം (40)– രേഷ്‌മ അബി, തമ്മനം (41)– സുമ സുന്ദരൻ, എളംകുളം (42)– കല സാജു, പൊന്നുരുന്നി (44)– കെ കെ പ്രദീപ്‌കുമാർ, പൊന്നുരുന്നി ഇൗസ്‌റ്റ് (45)– ബീന ദിവാകരൻ, വൈറ്റില (46)–എ ബി സാബു, വൈറ്റില ജനത (48)– ബൈജു തോട്ടാളി, കോന്തുരുത്തി (52)– പി ആർ റെനീഷ്, തേവര (53)– എലിസബത്ത് ടീച്ചർ, ഐലൻഡ് സൗത്ത് (54)– നിമിഷ ബാബു, കടേഭാഗം (55)– അശ്വതി ജോഷി, പള്ളുരുത്തി ഇൗസ്‌റ്റ് (56)– എൻ പി ശാന്തിനി, തഴുപ്പ് (57)– സുജാത സാബു, ഇടക്കൊച്ചി നോർത്ത് (58)– കെ ജെ ബേസിൽ, ഇടക്കൊച്ചി സൗത്ത് (59)– ഷാനി ജസ്‌റ്റിൻ, പെരുന്പടപ്പ് (60)– എൻ എസ് ലിഖിത, കോണം (61)– സി ആർ ബിജു, പള്ളുരുത്തി കച്ചേരിപ്പടി (62)– വി എ ശ്രീജിത്ത്, നന്പ്യാപുരം (63)– റാഷിദ ഹുസൈൻ, പള്ളുരുത്തി (64)– അഡ്വ. നീതു പ്രശാന്ത്, പുല്ലാർദേശം (65)– ഹേമ ടീച്ചർ, തറേഭാഗം (66)– ലെവിത നെൽസൺ, തോപ്പുംപടി (67)– ഷീബ ഡ്യുറോം, മുണ്ടംവേലി ഇൗസ്‌റ്റ് (68)– കെ ജെ പ്രകാശൻ, മുണ്ടംവേലി (69)– മേരി കലിസ്‌റ്റ പ്രകാശൻ, മാനശേരി (70)– നിഷ ജോസഫ്, മൂലങ്കുഴി (71)– ജോസഫ് ഫെർണാണ്ടസ്, ചുള്ളിക്കൽ (72)– ആന്റണി ഫ്രാൻസിസ്, നസ്രത്ത് (73)– പി ജെ ദാസൻ (യേശുദാസ്), പനയപ്പിള്ളി (74)– വിൻസി ബൈജു, അമരാവതി (75)– കെ എ അജേഷ്, ഫോർട്ട്‌കൊച്ചി വെളി (76)– മഞ്‌ജുള അനിൽകുമാർ.
പൂണിത്തുറ, മട്ടാഞ്ചേരി, ഗിരിനഗർ, കടവന്ത്ര, പെരുമാനൂർ, പനന്പിള്ളിനഗർ എന്നിവിടങ്ങളിലെ സ്ഥാനാർഥികളെ വ്യാഴാഴ്‌ച പ്രഖ്യാപിക്കും. ഇതിൽ പൂണിത്തുറ സിപിഐ എം, മട്ടാഞ്ചേരിയിലും ഗിരിനഗറിലും സിപിഐ, കടവന്ത്രയിലും പെരുമാനൂരും കേരള കോൺഗ്രസ് എം, പനന്പിള്ളിനഗറിൽ എൻസിപി സ്ഥാനാർഥികളായിരിക്കും.
ഭരണപരിചയവും യുവത്വത്തിന്റെ ഉൗർജവും
ഭരണപരിചയവും യുവത്വത്തിന്റെ ഉൗർജവും വിവിധ രംഗങ്ങളിലെ മികവും മുതൽക്കൂട്ടായവരെ അണിനിരത്തി എൽഡിഎഫ് സ്ഥാനാർഥിപ്പട്ടിക. സ്ഥിരംസമിതി അധ്യക്ഷരായിരുന്ന ഒന്പതുപേർ മത്സരരംഗത്തുണ്ട്. സ്ഥിരംസമിതി അധ്യക്ഷരായ വി എ ശ്രീജിത്ത്, സി എ ഷക്കീർ, മുന്പ് പദവി വഹിച്ച പി ആർ റെനീഷ്, ഷീബ ലാൽ, കെ വി മനോജ്, കെ ജെ ബേസിൽ, പി എം ഹാരിസ്, എ ബി സാബു, ഗ്രേസി ജോസഫ് എന്നിവർ സ്ഥാനാർഥികളാണ്. നിലവിൽ കൗൺസിലർമാരായ ദീപ വർമ, അംബിക സുദർശൻ, ആർ രതീഷ്, ജോർജ് നാനാട്ട്, ഷീബ ഡ്യൂറോം, എസ് ശശികല, മേരി കലിസ്‌റ്റ പ്രകാശൻ എന്നിവരുമുണ്ട്. മുൻ കൗൺസിലുകളിൽ അംഗങ്ങളായവരും സ്ഥാനാർഥികളാണ്.
സ്ഥാനാർഥികളിൽ ഏഴുപേർ 40 വയസ്സിൽ താഴെയുള്ളവരാണ്. കരിപ്പാലത്ത് മത്സരിക്കുന്ന രേഷ്‌മ രമേഷ്, എറണാകുളം സെൻട്രലിലെ എൻ എസ് ഭാഗ്യലക്ഷ്‌മി, ഇടക്കൊച്ചി സൗത്തിലെ ഷാനി ജസ്‌റ്റിൻ, പള്ളുരുത്തിയിലെ അഡ്വ. നീതു പ്രശാന്ത്, കടേഭാഗത്തെ അശ്വതി ജോഷി, ഇൗരവേലിയിലെ ബി സബീല ഉൾപ്പെടെ ഇക്കൂട്ടത്തിലുണ്ട്.
അഭിഭാഷകർ, അധ്യാപകർ, പ്രസാധകൻ, ഐടി പ്രൊഫഷണൽ, ബാങ്കിങ്, സഹകരണം, കുടുംബശ്രീ, വർഗബഹുജന സംഘടനകൾ ഉൾപ്പെടെ വിവിധ രംഗങ്ങളിൽനിന്നുള്ളവരും സ്ഥാനാർഥികളാണ്. കെ ജെ പ്രകാശനും കലിസ്‌റ്റ പ്രകാശനും ദന്പതികളാണ്.
സൂപ്പർ ജൂനിയേഴ്‌സ്
ചെറുപ്പവും കരുത്തും രാഷ്ട്രീയ ഉൗർജവുമാണ് രേഷ്‌മ രമേഷിനും അശ്വതി ഷാജിക്കും. എൽഡിഎഫ് സ്ഥാനാർഥികളിലെ ജൂനിയേഴ്‌സാണ് ഇരുവരും. എന്നാൽ, രാഷ്ട്രീയബോധ്യത്തിലും ജനസേവനത്തെക്കുറിച്ചുള്ള കൃത്യമായ കാഴ്‌ചപ്പാടുകളിലും ‘സീനിയേഴ്‌സിനൊപ്പം’ തന്നെയാണിവർ.

അശ്വതി ജോഷി / രേഷ്‌മ രമേഷ്
ജനറൽ ഡിവിഷനായ കരിപ്പാലത്ത് മത്സരിക്കുന്ന രേഷ്‌മ രമേഷാണ് ഏറ്റവും പ്രായംകുറഞ്ഞ എൽഡിഎഫ് സ്ഥാനാർഥി; 24 വയസ്സ്. ബാലസംഘത്തിലും എസ്എഫ്ഐയിലും പ്രവർത്തിച്ച രേഷ്‌മ, ഡിവൈഎഫ്ഐ കൊച്ചി ബ്ലോക്ക് വൈസ് പ്രസിഡന്റാണ്. അച്ഛൻ രമേശൻ സിപിഐ എം കോമ്പാറമുക്ക് ബ്രാഞ്ച് സെക്രട്ടറി. ഇതേ ബ്രാഞ്ചംഗമാണ് ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് ബിരുദധാരിയായ രേഷ്‌മ. അമ്മ: ജലജ.
കടേഭാഗം ഡിവിഷനിലെ സ്ഥാനാർഥിയാണ് ഇരുപത്തിയഞ്ചുകാരിയായ അശ്വതി ജോഷി. ബാലസംഘം ജില്ലാകമ്മിറ്റി അംഗമായിരുന്നു. ബിരുദധാരിയായ അശ്വതി, നിലവിൽ ഡിവൈഎഫ്ഐ പള്ളുരുത്തി ബ്ലോക്ക് കമ്മിറ്റി അംഗവും പള്ളുരുത്തി ഈസ്റ്റ് മേഖലാ പ്രസിഡന്റുമാണ്. സിപിഐ എം എ കെ ജി ബ്രാഞ്ച് അംഗമാണ്. കയ്യത്തറ ജോഷി–-മിനി ദമ്പതികളുടെ മകളാണ്.
സ്ഥാനാർഥികളിലെ ‘വിദ്യാർഥി’ ; സമരമുഖത്തെ ‘തീ’
വിദ്യാർഥികളുടെ അവകാശപ്പോരാട്ടങ്ങളെ മുന്നിൽനിന്നുനയിച്ച കരുത്തുമായാണ് എൻ എസ് ഭാഗ്യലക്ഷ്‌മി തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്. കോർപറേഷനിൽ എറണാകുളം സെൻട്രൽ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയാണ് ഇരുപത്തിയേഴുകാരിയായ നിയമവിദ്യാർഥിനി.

കേന്ദ്രസർക്കാരിന്റെ വിദ്യാർഥിവിരുദ്ധ നീക്കങ്ങൾക്കും നടപടികൾക്കും എതിരെയുള്ള പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് അറസ്‌റ്റിലായിട്ടുണ്ട്. കരാട്ടെയിൽ ബ്ലാക്ക്‌ബെൽറ്റുണ്ട്. അഞ്ഞൂറിനടുത്ത് ശിഷ്യരെ കരാട്ടെ പരിശീലിപ്പിക്കുന്നു. ചെറുപ്പംമുതൽ പാർടിയെ അടുത്തറിഞ്ഞു. ബാലസംഘത്തിലായിരുന്നു തുടക്കം.
നിലവിൽ എസ്‌എഫ്‌ഐ ജില്ലാസെക്രട്ടറിയറ്റ് അംഗവും ഡിവൈഎഫ്‌ഐ തൃക്കാക്കര ബ്ലോക്ക് വൈസ് പ്രസിഡന്റും സിപിഐ എം വൈറ്റില വെസ്‌റ്റ് ലോക്കൽ കമ്മിറ്റി അംഗവുമാണ്. അമ്മ ബിന്ദു സത്യനാഥൻ പാർടി അംഗം. അമ്മയ്‌ക്കൊപ്പമാണ് കരാട്ടെ പരിശീലിപ്പിക്കുന്നത്. മികച്ച പ്രാസംഗികകൂടിയാണ് ഭാഗ്യലക്ഷ്‌മി. പൊന്നുരുന്നിയാണ് സ്വദേശം.








0 comments