കുടുംബശ്രീ തൊഴിലാളികൾ കെഎംആർഎല്ലിനുമുന്നിൽ ധർണ നടത്തി

കൊച്ചി മെട്രോയിലെ കുടുംബശ്രീ തൊഴിലാളികൾ കെഎംആർഎൽ കോർപറേറ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്‌ഘാടനംചെയ്യുന്നു
കൊച്ചി
കൊച്ചി മെട്രോയിലെ കുടുംബശ്രീ തൊഴിലാളികൾക്ക് നിയമാനുസൃത ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് കെഎംആർഎല്ലിന്റെ കോർപറേറ്റ് ഓഫീസിലേക്ക് തൊഴിലാളികൾ മാർച്ച് നടത്തി.
സിഐടിയു, ഐഎൻടിയുസി യൂണിയനുകൾ ചേർന്നാണ് മാർച്ച് സംഘടിപ്പിച്ചത്. കോർപറേറ്റ് ഓഫീസിനുമുന്നിലെ ധർണ സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്‌ഘാടനംചെയ്‌തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി പി ജോർജ് അധ്യക്ഷനായി.
യൂണിയൻ ഭാരവാഹികളായ കെ വി മനോജ്, ബിന്ദു വിജയൻ, മിനി മനോഹരൻ, അജിത സർവ്വരാജ്, രാജി ജോനാസ്, രഞ്ജിത് കൊച്ചുവീടൻ, വി എച്ച് ബിനീഷ്, ജോൺസൺ കാഞ്ഞൂക്കാരൻ, കെ എസ് സുമേഷ് തുടങ്ങിയവർ സംസാരിച്ചു.









0 comments