കിഴക്കമ്പലം പഞ്ചായത്ത് ; ട്വന്റി 20 ഭരണസമിതി സെക്രട്ടറിയെ തടഞ്ഞുവച്ചു

കിഴക്കമ്പലം
കിഴക്കമ്പലം ബസ്‌സ്റ്റാൻഡ് നിർമാണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയെയും ജീവനക്കാരെയും ട്വന്റി 20 ഭരണസമിതി തടഞ്ഞുവച്ചു. ചൊവ്വ വൈകിട്ട് ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ, ബസുകൾ പ്രവേശിക്കാതെ സ്‌റ്റാൻഡ് അടച്ചുകെട്ടണമെന്ന ഭരണസമിതിയുടെ ആവശ്യം സെക്രട്ടറി അംഗീകരിക്കാതായതോടെയാണ് തടഞ്ഞുവച്ചത്. സംഭവമറിഞ്ഞ് രാത്രി ഒമ്പതോടെ സിപിഐ എം പ്രവർത്തകരും പൊലീസും എത്തിയതോടെയാണ് സെക്രട്ടറി പുറത്തുകടന്നത്. കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് നിർമാണം നടക്കുന്നതെന്നും പൂർണമായും അടച്ചിടുന്ന കാര്യത്തിൽ വിധിയിൽ അവ്യക്തത ഉണ്ടെന്നും പെട്ടെന്ന് തീരുമാനമെടുക്കാൻ കഴിയില്ലെന്നും സെക്രട്ടറി ടി അജി പറഞ്ഞു.









0 comments