ഓണം ഖാദി മേളയ്‌ക്ക് തുടക്കമായി
ഖാദിത്തൊഴിലാളി കുടിശ്ശിക ഓണത്തിനുമുമ്പ് നൽകും: മന്ത്രി പി രാജീവ്

ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം വ്യവസായമന്ത്രി പി രാജീവ് നിർവഹിക്കുന്നു
കൊച്ചി
ഖാദിത്തൊഴിലാളികളുടെ വേതന കുടിശ്ശിക ഓണത്തിനുമുമ്പ് വിതരണംചെയ്യുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. കലൂർ ഖാദി ടവറിൽ ഓണം ഖാദി മേളയുടെ ജില്ലാ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
വർണാഭമായ ഡിസൈനിൽ ഖാദി ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഫാഷൻ ഡിസൈനേഴ്സും ഇൻസ്റ്റിറ്റ്യൂട്ടുകളും ഖാദിയുമായി സഹകരിക്കുന്നുണ്ട്. കരുമാല്ലൂരിൽ ഖാദി ഉൽപ്പാദനകേന്ദ്രത്തിന് ഒരുകോടി രൂപ അനുവദിച്ചിരുന്നു. കരുമാല്ലൂർ ഖാദി സിൽക്ക് സാരി, 19ന് സെന്റ് തെരേസാസ് കോളേജിൽ നടക്കുന്ന ചടങ്ങുമുതൽ വിപണിയിൽ ലഭ്യമാകും. ഈവർഷത്തെ ഖാദിമേളയിലൂടെ മികച്ച സമ്മാനങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ആദ്യവിൽപ്പന നടത്തി. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് മെമ്പർ കെ ചന്ദ്രശേഖരൻ സമ്മാനക്കൂപ്പൺ വിതരണംചെയ്തു. ഖാദി ഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി ഡോ. കെ എ രതീഷ്, മെമ്പർ കമല സദാനന്ദൻ, എസ് ഷിഹാബുദീൻ തുടങ്ങിയവർ സംസാരിച്ചു.








0 comments