കേരളപ്പിറവിദിനത്തിൽ സംസാരം മലയാളത്തിൽമാത്രം

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ കാര്യാലയം സംഘടിപ്പിച്ച ഔദ്യോഗിക ഭാഷാവാരാചരണം മാധ്യമ പ്രവർത്തകൻ എം എസ് ബനേഷ് ഉദ്ഘാടനം ചെയ്യുന്നു
കാക്കനാട്
കേരളപ്പിറവിദിനത്തിൽ മലയാളത്തിൽമാത്രം സംസാരിച്ച് മാതൃകയാകാൻ ശ്രമിച്ച് ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് കാര്യാലയത്തിലെ ഉദ്യോഗസ്ഥർ. രാവിലെമുതൽ ഉച്ചവരെ മലയാളത്തിൽമാത്രം സംസാരിക്കാനായിരുന്നു തീരുമാനം. സാമ്പത്തികസ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിൽ ഭാഷാവാരാചരണത്തിന്റെ ഉദ്ഘാടനം എഴുത്തുകാരൻ എം എസ് ബനേഷ് നിർവഹിച്ചു. സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ സംഗീത അധ്യക്ഷയായി.
അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് വിനോദ് രാജ് മുഖ്യാതിഥിയായി. എൽഎസ്ജിഡി പ്ലാനിങ് ടൗൺ പ്ലാനർ മിറ്റ്സി തോമസ്, എൽഎസ്ജിഡി പ്ലാനിങ് ഡെപ്യൂട്ടി ടൗൺ പ്ലാനർ കെ ബിജോയ് മോഹൻ, സാമ്പത്തികസ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാഓഫീസർ പി ഡി പ്രിയദർശിനി, അഡീഷണൽ ജില്ലാ ഓഫീസർ ബി ജയശങ്കർ, റിസർച്ച് ഓഫീസർ കെ എ ഇന്ദു, റിസർച്ച് അസിസ്റ്റന്റ് കെ കെ മനില തുടങ്ങിയവർ സംസാരിച്ചു.









0 comments