കുട്ടിയുടുപ്പുകൾ ‘സ്വകൃതി’യിൽ സ്വയം ഡിസൈൻ ചെയ്യാം

എക്സിബിഷനിൽ സ്വകൃതി ലൈഫ്സ്റ്റൈൽസ് വെബ്‌സൈറ്റിലെ വിർച്വൽ ട്രൈ ഓൺ പരിചയപ്പെടുത്തുന്ന വി ശ്രീനാഥും ഭാര്യ കാർത്തിക പി നായരും
ആർ ഹേമലത
Published on Jul 26, 2025, 04:01 AM | 1 min read
കൊച്ചി
വസ്‌ത്രങ്ങൾ കൂടുതൽ വ്യക്തിഗതമാക്കാനായി സാങ്കേതികവിദ്യ, സർഗാത്മകത എന്നിവ ഒരുമിച്ച് ഇഴചേർത്ത് സ്വകൃതി ഫാഷൻസ്. ഐടിയും ഫാഷനും സന്നിവേശിപ്പിച്ച് കുട്ടിയുടുപ്പുകൾ സ്വയം ഡിസൈൻ ചെയ്യാൻ സാധിക്കുന്ന വെബ്‌സൈറ്റാണ് സ്വകൃതി.
ഒരു ക്ലിക്കിൽ കുട്ടികളുടെ വസ്‌ത്രങ്ങൾ സ്വയം രൂപകൽപ്പന ചെയ്യാനാകും. നാലുമുതൽ 14 വരെ പ്രായമുള്ള കുട്ടികൾക്ക് ഫ്രോക്ക്, ജാക്കറ്റ്, ടോപ്പ്, സ്‌കർട്ട്, പാന്റ് എന്നിവയുടെ വിവിധ പാറ്റേണുകൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. സ്‌റ്റോറിലെ തുണികൾ ഇഷ്‌ടമുള്ള നിറത്തിലും ഡിസൈനിലുമാക്കാനുള്ള ഓപ്‌ഷനും ലഭ്യമാണ്. പാറ്റേൺ നൽകി ഓർഡർ ഉറപ്പാക്കിയാൽ കുട്ടിയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യാം. തുടർന്ന് ഡിസൈൻ ചെയ്‌ത വസ്‌ത്രം കുട്ടി ധരിച്ചാൽ എങ്ങനെയിരിക്കുമെന്ന് എഐ സഹായത്തോടെ സൈറ്റിൽ കാണാനാകും. ഓർഡർ നൽകിയാൽ വസ്‌ത്രം തുന്നി നിങ്ങൾക്ക് എത്തിച്ചുനൽകും.
ഇൻഫോസിസിലെ ജോലി മതിയാക്കി യുകെയിൽനിന്ന് തിരിച്ചെത്തിയ തിരുവനന്തപുരം സ്വദേശികളായ കാർത്തിക പി നായരും ഭർത്താവ് വി ശ്രീനാഥും സുഹൃത്ത് അമല മേരിയും ചേർന്ന് ആരംഭിച്ച സൈറ്റ് സെപ്‌തംബറിൽ പൂർണതോതിൽ പ്രവർത്തനമാരംഭിക്കും.









0 comments