പൊതുജനസൗഹൃദം കീഴ്‌മാട്

കീഴ്മാട് പഞ്ചായത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി 35 ലക്ഷം രൂപ ചെലവിൽ നിർമിച്ച എരുമത്തല എൽപി സ്കൂൾ കെട്ടിടം
എം പി നിത്യൻ
Published on Sep 27, 2025, 04:13 AM | 1 min read
ആലുവ
പത്തുവർഷത്തെ എൽഡിഎഫ് ഭരണത്തിൽ കീഴ്മാട് പഞ്ചായത്ത് ലൈഫ് സമ്പൂർണ പാർപ്പിട പദ്ധതി, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിൽ മുന്നേറി. 2021ൽവന്ന എൽഡിഎഫ് ഭരണസമിതി ജനകീയ വികസനപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി കീഴ്മാടിനെ പൊതുജനസൗഹൃദ പഞ്ചായത്താക്കി. പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ലൈഫ് സമ്പൂർണ പാർപ്പിട പദ്ധതിയിൽ ജനറൽ– 41, ന്യൂനപക്ഷം– 74, പട്ടികജാതി– 46 എന്നിങ്ങനെ 161 കുടുംബങ്ങൾക്ക് 6.44 കോടി രൂപ ചെലവിൽ വീടുകൾ നിർമിച്ചുനൽകി.
ആരോഗ്യമേഖലയിൽ തിളങ്ങിയ കീഴ്മാടിന് സംസ്ഥാന സർക്കാരിന്റെ ആർദ്ര കേരളം, രണ്ടുവട്ടം കായകൽപ്പ് പുരസ്കാരം, വെൽനസ്, ടിബി മുക്ത് അവാർഡുകൾ ലഭിച്ചു. കുടുംബാരോഗ്യകേന്ദ്രത്തിന് കവാടം, ചുറ്റുമതിൽ, ബയോ മെഡിക്കൽ സ്റ്റോറേജ് ഏരിയ, മലിനജലസംസ്‌കരണത്തിന് സോക്കേജ് പിറ്റുകൾ എന്നിവ സ്ഥാപിച്ചു. ഒപിയിൽ നാല് ഡോക്ടർമാരുടെ സേവനം. വൈകിട്ട് ആറുവരെ ഒപി, ലാബ് സൗകര്യം,
ഇ ഹെൽത്ത് സംവിധാനം, പാലിയേറ്റീവ്, പൊതുജനാരോഗ്യം, മാതൃശിശുസംരക്ഷണം എന്നിവയും മികച്ച പ്രവർത്തനം. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് എരുമത്തല എൽപി സ്‌കൂളിൽ 35 ലക്ഷം രൂപയുടെ കെട്ടിടവും യുപി സ്‌കൂളിൽ 28 ലക്ഷം രൂപയുടെ ശുചിമുറി ബ്ലോക്കും നിർമിച്ചു. ഒരു കോടി രൂപ ഉപയോഗിച്ചുള്ള പുതിയ കെട്ടിടനിർമാണം പുരോഗമിക്കുകയാണ്. വിദ്യാഭ്യാസവകുപ്പിന്റെ മികച്ച വായനപ്പുര പുരസ്കാരവും ലഭിച്ചു. പഞ്ചായത്ത് സ്‌കൂളിൽ കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുന്നതിന് വർഷംതോറും 11 ലക്ഷം രൂപ ചെലവഴിക്കുന്നു.
ക്ലീൻ കീഴ്‌മാട് പദ്ധതി: 24 സിസിടിവി കാമറകൾ സ്ഥാപിച്ചു, മാലിന്യശേഖരണത്തിന് ഹരിതകർമസേനയ്‌ക്ക് ഇലക്‌ട്രിക് മോട്ടോർ വാഹനം ഉൾപ്പെടെയുണ്ട്
ഹരിത കീഴ്മാട് പദ്ധതി: ചാലക്കൽ തോടിന് കുറുകെ 48 ലക്ഷം രൂപ ചെലവിൽ പാലവും ചെക്ക് ഡാമും നിർമിച്ചു. തുമ്പിച്ചാൽ ജലസംഭരണി നവീകരിച്ചു
വട്ടച്ചാൽ, തുമ്പിച്ചാൽ, കുണ്ടോപാടം, തണങ്ങാട്, ചങ്ങമത, മുള്ളൻകുഴി, തുലോപ്പാടം, കൊട്ടേക്കാട് എന്നിവിടങ്ങളിലായി 65 ഏക്കറിലധികം നെൽക്കൃഷി. ഉഴവ്, കൊയ് ത്തു–മെതി യന്ത്രങ്ങൾ വാങ്ങി.
അങ്കണവാടികൾക്ക് സ്ഥലം വാങ്ങി കെട്ടിടം നിർമിക്കാൻ 1.23 കോടി രൂപ ചെലവഴിച്ചു.
ഓപ്പറേഷൻ വാഹിനിയിൽ തുമ്പിച്ചാലിലെ പായലും ചെളിയും നീക്കി വെള്ളക്കെട്ട് ഒഴിവാക്കി, അമൃത് സരോവർ പുരസ്‌കാരം തുമ്പിച്ചാലിന് ലഭിച്ചു









0 comments