കീം പരീക്ഷ മാർക്ക് സമീകരണം അവസാനിപ്പിക്കണം: മലയാള ഐക്യവേദി

കളമശേരി
കീം പരീക്ഷയിൽ സംസ്ഥാന സിലബസിൽ പഠിക്കുന്ന കുട്ടികളുടെ മാർക്ക് വെട്ടിക്കുറയ്‌ക്കുന്ന സമീകരണ രീതി അവസാനിപ്പിക്കണമെന്ന് മലയാള ഐക്യവേദി ജില്ലാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
ഇടപ്പള്ളി എ കെ ജി ലൈബ്രറി ഹാളിൽ നടന്ന കൂട്ടായ്മ മഹാരാജാസ് കോളേജ് മലയാളവിഭാഗം അധ്യക്ഷ ഡോ. സുമി ജോയ് ഓലിയപ്പുറം ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. സുരേഷ് മൂക്കന്നൂർ അധ്യക്ഷനായി.
അഡ്വ. എം കെ അബ്ദുള്ള, ഡോ. വി പി മർക്കോസ്, എസ് സുരേഷ് ബാബു, രാധ മുരളി, അഡ്വ. ബഷീർ ഇടപ്പള്ളി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി ബെന്നി (പ്രസിഡന്റ്), എസ് സുരേഷ് ബാബു (സെക്രട്ടറി), റീജ രാമകൃഷ്ണൻ (ട്രഷറർ).









0 comments