അംബേദ്കർ പ്രതിമയോട് അനാദരം ; കറുകുറ്റി പഞ്ചായത്തിനെതിരെ വ്യാപക പ്രതിഷേധം

അംബേദ്കർ പ്രതിമ കറുകുറ്റി പഞ്ചായത്ത് ഓഫീസ് വരാന്തയിൽ ഉപേക്ഷിച്ചനിലയിൽ
അങ്കമാലി
അംബേദ്കർ പ്രതിമയോട് അനാദരവ് കാണിച്ച കറുകുറ്റി പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ പ്രതിഷേധം ഉയരുന്നു. ഓഫീസിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന പ്രതിമ മാറ്റി അലക്ഷ്യമായി വരാന്തയിലിട്ടതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഭരണഘടനാ ശിൽപ്പിയോടുള്ള കോൺഗ്രസിന്റെ വ്യവസ്ഥാപിത സമീപനത്തിന്റെ നേർസാക്ഷ്യമാണിതെന്നാണ് ആരോപണം.
പഞ്ചായത്തിന്റെ സേവനകേന്ദ്രം നിർമിക്കുന്നതിന് പ്രതിമയിരുന്ന സ്ഥലംകൂടി ഉപയോഗിച്ചിരുന്നു. നിർമാണം പൂർത്തിയാക്കിയശേഷം പ്രതിമ ഇവിടെ സ്ഥാപിക്കുമെന്നായിരുന്നു ഭരണസമിതിയുടെ വാദം. എന്നാൽ, കെട്ടിടംപണിക്ക് ആവശ്യമായ നടപടികൾ പൂർത്തിയാക്കാതെയാണ് നിലവിലുണ്ടായിരുന്നിടത്തുനിന്ന് എടുത്തുമാറ്റിയത്. റവന്യു രേഖകളിൽ നിലമായിട്ടുള്ള സ്ഥലത്താണ് സേവനകേന്ദ്രം പണിയാൻ തീരുമാനിച്ചത്. എത്രയുംവേഗം പ്രതിമ യോജിച്ചൊരിടത്ത് സ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം സമരം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ കറുകുറ്റി മേഖലാ കമ്മിറ്റി പറഞ്ഞു.









0 comments