വികസനമില്ലാതെ കൂപ്പുകുത്തി കറുകുറ്റി ; കാര്‍ഷിക മാര്‍ക്കറ്റ് ഉപേക്ഷിക്കപ്പെട്ടു

അങ്കമാലി
കറുകുറ്റി പഞ്ചായത്തിലെ കാര്‍ഷിക മാര്‍ക്കറ്റ് ഉപേക്ഷിക്കപ്പെട്ടനിലയില്‍. മാര്‍ക്കറ്റിനെ കൃത്യമായി പ്രവര്‍ത്തിപ്പിക്കാന്‍ 15 വർഷമായി പഞ്ചായത്ത് ഭരണം നടത്തുന്ന കോൺഗ്രസ് ഭരണസമിതിക്കായിട്ടില്ല. ഭൂമി തരംമാറ്റാതെ കെട്ടിടം പണിതതാണ് പ്രവർത്തനത്തിന് തടസ്സമായത്. നിരവധി ജാതിക്ക കർഷകരുള്ള പഞ്ചായത്തിൽ, സ്പൈസസ് ബോർഡ് അഭ്യർഥിച്ചിട്ടുപോലും വിപണനകേന്ദ്രം തുടങ്ങാൻ പഞ്ചായത്തിന് സാധിച്ചില്ല.
2006-–-11 കാർഷികമേഖലയുടെ അഭിവൃദ്ധിക്കായി എൽഡിഎഫാണ് കാർഷിക മാർക്കറ്റെന്ന ആശയം കൊണ്ടുവന്നത്. എന്നാല്‍, ആ ഭൂമി തരംമാറ്റം നടത്താതെ യുഡിഎഫ് അവിടെ എംഎൽഎ ഫണ്ട് ചെലവഴിച്ച് കെട്ടിടം നിർമിച്ചു. ഇതോടെ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതായി. "ഒന്നാകാൻ ഒന്നാമതാകാൻ കറുകുറ്റി' എന്ന ടാഗ് ലൈനില്‍ ലക്ഷങ്ങൾ പൊടിച്ച് പ്രചാരണം നടത്തിയതല്ലാതെ ഒരു പദ്ധതിയും പഞ്ചായത്തില്‍ നടന്നിട്ടില്ല. പഞ്ചായത്തിലെ ദുര്‍ഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് എൽഡിഎഫ് പഞ്ചായത്ത് കൺവീനർ പി വി ടോമി പറഞ്ഞു.









0 comments