കറുകുറ്റിയിൽ അങ്കണവാടിക്കെട്ടിടം കാടുമൂടിയ നിലയിൽ

അങ്കമാലി
കറുകുറ്റി പഞ്ചായത്തിലെ കോൺഗ്രസ് ദുർഭരണത്തിന്റെ മറ്റൊരു പ്രതീകമാണ് ഒന്നാംവാർഡിലെ അങ്കണവാടിയുടെ ജീർണാവസ്ഥ. 2021–-22ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ നിർമിച്ച അങ്കണവാടി കുറ്റിക്കാടുമൂടി ഇഴജന്തുക്കളുടെ ആവാസകേന്ദ്രമാണ്. അടിസ്ഥാനസൗകര്യങ്ങളൊന്നും ഇല്ലാത്ത ചോർന്നൊലിക്കുന്ന സ്ഥലത്താണ് അങ്കണവാടിയുടെ പ്രവർത്തനം. ടോയ്‌ലറ്റ് സൗകര്യംപോലും ഇല്ലാതെ കുഞ്ഞുങ്ങളും ജീവനക്കാരും ഇവിടെ വിഷമിക്കുകയാണ്. ഭരണസമിതിക്ക് ഇത് കാണാൻ കണ്ണില്ല. പോയ 15 വർഷക്കാല ഭരണത്തിൽ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന ഒരു പദ്ധതിപോലും കൊണ്ടുവരാനായില്ല. പദ്ധതിനിർവഹണം പൂർത്തിയാക്കി എന്നത് വീമ്പുപറച്ചിലിൽമാത്രം ഒതുങ്ങുന്നു. അനീതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് എൽഡിഎഫ് കൺവീനർ പി വി ടോമി പറഞ്ഞു.









0 comments