അടുക്കളത്തോട്ടം പദ്ധതി തുടങ്ങി

കേരള കർഷകസംഘം കറുകുറ്റി വില്ലേജ് കമ്മിറ്റി നടത്തുന്ന അടുക്കളത്തോട്ടം പദ്ധതി കെ കെ ഷിബു ഉദ്‌ഘാടനം ചെയ്യുന്നു
അങ്കമാലി
കേരള കർഷകസംഘം കറുകുറ്റി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരമറ്റത്ത് കെ കെ ഷാബുവിന്റെ പുരയിടത്തിൽ അടുക്കളത്തോട്ടം പദ്ധതി ആരംഭിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ കെ ഷിബു ഉദ്ഘാടനം ചെയ്തു.
ആശ ഷാബു അധ്യക്ഷയായി. കർഷകസംഘം ഏരിയ ജോയിന്റ് സെക്രട്ടറി കെ കെ ഗോപി, വില്ലേജ് സെക്രട്ടറി ബൈജു പറപ്പള്ളി, ജോയ് ജോസഫ്, പഞ്ചായത്ത് അംഗം രനിത ഷാബു, ടി സോമൻ, ഷിബു ഐസക് എന്നിവർ സംസാരിച്ചു. നാൽപതോളം കർഷകർക്ക് ഗ്രോബാഗുകളും പച്ചക്കറിത്തൈകളും വിതരണം ചെയ്‌തു.
കർഷകസംഘം മഞ്ഞപ്ര വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്ദ്രപ്പുര ബിജു അമ്പാട്ടിന്റെ പുരയിടത്തിൽ അടുക്കളത്തോട്ടം ആരംഭിച്ചു. കർഷകസംഘം ഏരിയ പ്രസിഡന്റ് സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്തു. പി എം റപ്പായി അധ്യക്ഷനായി. അഡ്വ. എ വി സൈമൺ, രാജീവ് ഏറ്റിക്കര, സി വി പോൾ, കെ കെ വിജയൻ, ബിജു അമ്പാട്ട് എന്നിവർ സംസാരിച്ചു.









0 comments