അഴിമതിയും ഗ്രൂപ്പുപോരും ; കളമശേരി നഗരസഭാ ഭരണത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു

കളമശേരി
അഴിമതിയും ഗ്രൂപ്പുപോരും സ്വജനപക്ഷപാതവുംകൊണ്ട് സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന കളമശേരി നഗരസഭാ ഭരണത്തിനെതിരെ എൽഡിഎഫ് കുറ്റപത്രം സമർപ്പിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി സമ്മേളനം ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് ഉയർന്ന വരുമാനമുള്ള നഗരസഭകളിലൊന്നായ കളമശേരിയിൽ, ലൈഫ് പദ്ധതിയിൽ ഒരു വീടുപോലും വച്ചുനൽകാതിരിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ്. മാലിന്യസംഭരണത്തിൽ നഗ്നമായ അഴിമതിയാണ് നടക്കുന്നത്. നഗരസഭയിൽ നിർമിച്ച ബസ് ടെർമിനലും ഇൻഡോർ സ്റ്റേഡിയവും ഉപയോഗശൂന്യമായി. സമീപ നഗരസഭയായ ഏലൂരിലും കൊച്ചി കോർപറേഷനിലും വിവിധങ്ങളായ പ്രശ്നങ്ങൾ പരിഹരിച്ച് ദേശീയശ്രദ്ധ ആകർഷിക്കുമ്പോൾ കളമശേരിയിലെ ഭരണക്കാർ അഴിമതിയുടെ സാധ്യതയന്വേഷിക്കുകയാണെന്ന് കുറ്റപത്രത്തിൽ പറഞ്ഞു.
സിപിഐ കളമശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ എം ഇസ്മയിൽ അധ്യക്ഷനായി. എൽഡിഎഫ് മണ്ഡലം സെക്രട്ടറി കെ ബി വർഗീസ്, നേതാക്കളായ വി എ സക്കീർ ഹുസൈൻ, ഹെൻറി സീമന്തി, എസ് രമേശൻ, എ ടി സി കുഞ്ഞുമോൻ, ആർ വി അൻവർ, കെ കെ ശശി, എ എം ജമാൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് എൽഡിഎഫ് മുനിസിപ്പൽ സെക്രട്ടറി പി എം മുജീബ് റഹ്മാന്റെ നേതൃത്വത്തിൽ കുറ്റപത്രം നഗരസഭാ സെക്രട്ടറിക്ക് നൽകി.








0 comments