കളമശേരി നഗരസഭ
അധികവിലയ്‌ക്ക് ഭൂമി ഏറ്റെടുക്കൽ: അഴിമതി തടയണമെന്ന് സിപിഐ എം

കളമശേരി
യുഡിഎഫ് നേതൃത്വത്തിലുള്ള കളമശേരി നഗരസഭാ ഭരണസമിതി കാലാവധി പൂർത്തിയാകുംമുമ്പ് സ്ഥലമെടുപ്പിൽ കടുംവെട്ടിന് നീക്കം. 42–-ാംവാർഡിൽ പകൽവീട് നിർമിക്കാൻ സ്ഥലമെടുക്കാൻ കൗൺസിൽ തീരുമാനിച്ചിരുന്നു. അതിന്റെ മറവിലാണ് ഒരുവിഭാഗം ഭരണസമിതി അംഗങ്ങൾ ചേർന്ന് അധികവിലയ്ക്ക് സ്ഥലമെടുപ്പിന് നീങ്ങു ന്നത്.
വാഹനഗതാഗത സൗകര്യമില്ലാത്ത പ്രദേശം നിലവിലുള്ളതിന്റെ ഇരട്ടിവിലയ്ക്ക് വാങ്ങാനാണ് നീക്കം. അഴിമതി നടത്താനുള്ള സ്ഥലമെടുപ്പ് ഇടപാട് അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ട് സിപിഐ എം എസ്റ്റേറ്റ് ബ്രാഞ്ച് സെക്രട്ടറി സലിം കുമാർ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി.








0 comments