കളമശേരി നഗരസഭാ ദുർഭരണത്തിനെതിരെ പ്രതിഷേധമിരമ്പി

കളമശേരി
യുഡിഎഫ് നേതൃത്വത്തിലുള്ള കളമശേരി നഗരസഭാ ഭരണസമിതിയുടെ അഴിമതിക്കും ദുർഭരണത്തിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ ജനകീയ പ്രതിഷേധമിരമ്പി. എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാകവാടത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ ഉദ്ഘാടനംചെയ്തു. കെ പി കരീം അധ്യക്ഷനായി.
ഭരണം അവസാനിക്കാറായിട്ടും ലൈഫ് പദ്ധതിയിൽ ഒരു വീടുപോലും നിർമിച്ചുനൽകിയില്ലെന്ന് എൽഡിഎഫ് വ്യക്തമാക്കി. മാലിന്യം ശേഖരിക്കുന്നതിന് കോൺഗ്രസ് സംസ്ഥാന നേതാവും ആരോഗ്യസമിതി അധ്യക്ഷനും കൈക്കൂലി കൈപ്പറ്റിയെന്ന വിവരം തെളിവുസഹിതം പുറത്തുവന്നിട്ടും നടപടിയെടുത്തില്ല. സീപോർട്ട്–എയർപോർട്ട് റോഡ്, മെഡിക്കൽ കോളേജ് റോഡ് തുടങ്ങി പ്രധാന റോഡുകളിലൊന്നും തെരുവുവിളക്ക് സ്ഥാപിച്ചില്ല. റോഡുകളിലെ മാലിന്യക്കൂനകളും തെരുവുനായശല്യവും പെരുകി. പൊതു ശുചിമുറിയില്ലാത്ത നഗരസഭയായി കളമശേരി മാറി. വിവിധ ഭാഗങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കാനും നടപടിയെടുത്തില്ലെന്നും എൽഡിഎഫ് വ്യക്തമാക്കി.
സിപിഐ എം കളമശേരി ഏരിയ സെക്രട്ടറി കെ ബി വർഗീസ്, എൽഡിഎഫ് നേതാക്കളായ പി എം മുജീബ് റഹ്മാൻ, ആർ ബി അൻവർ, എം ടി നിക്സൺ, പി ഡി ജോൺസൺ, എം എം ജമാൽ, കെ എം അബ്ദുൾ ജലീൽ തുടങ്ങിയവർ സംസാരിച്ചു.








0 comments